ബാംഗ്ലൂർ :ബെംഗളൂരുവില്‍ ഇപ്പോള്‍ പിങ്ക് വസന്തമാണ്. എവിടെ തിരിഞ്ഞാലും ടാബേബൂയ മരങ്ങള്‍ പൂത്തുനില്‍ക്കുന്നത് കാണാം. സോഷ്യല്‍ മീഡയ റീലുകളിലും പിങ്ക് പൂക്കള്‍ തന്നെയാണ് പ്രധാന കണ്ടൻ്റ്.റീലുകള്‍ കണ്ട് പൂക്കള്‍ തേടി ഫോട്ടോ പിടിക്കാൻ ഇറങ്ങുന്നവർ ഇത്തവണയും കുറവല്ല. കേരളത്തില്‍ നിന്നടക്കം ഈ സമയത്ത് ആളുകള്‍ പിങ്ക് വസന്തം തേടി ബെംഗളൂരിലേക്ക് വണ്ടി പിടിക്കാറുണ്ട്. ഇവിടെ എത്തിക്കഴിഞ്ഞാല്‍ പലരും നേരിടുന്ന പ്രധാന പ്രശ്നം പൂത്തുലഞ്ഞ് നില്ക്കുന്ന ടാബേബൂയ മരങ്ങളുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താനാകാത്തതാണ്. എന്തായാലും ഈ വർഷം അതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

നഗരത്തിലെ താല്‍പ്പര്യക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഒരു മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ്, ബെംഗളൂരു ബ്ലൂം എന്നാണ് ആപ്പിൻ്റെ പേര്. പൂത്തുനില്ക്കുന്ന മരങ്ങളെ അടയാളപ്പെടുത്താനും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനും, എവിടെയാണ് പൂക്കളെ അതിൻ്റെ പൂർണ ഭംഗിയില്‍ ആസ്വദിക്കാനാകുക തുടങ്ങി തത്സമയ വിവരങ്ങള്‍ അറിയാനും ഉപഭോക്താവിനെ ഈ ആപ് സഹായിക്കും.ടാബേബൂയ ഇവിടുത്തുകാരൻ അല്ല കേട്ടോപിങ്ക് ട്രംപറ്റ് ട്രീ അഥവാ പിങ്ക് പൂവി എന്നും അറിയപ്പെടുന്ന ടാബേബുയ അവെല്ലനേഡെ മരത്തിൻ്റെ പൂക്കളാണ്. മധ്യ, തെക്കേ അമേരിക്കൻ സ്വദേശിയാണ് ഈ ഇനം. ബെംഗളൂരുവിന്റെ കാലാവസ്ഥയുമായി വേഗത്തില്‍ തന്നെ ഇവയ്ക്ക് പൊരുത്തപ്പെടാനായി. നവംബർ അവസാനത്തോടെയാണ് ഈ മരത്തിൻ്റെ ഇലകള്‍ കൊഴിയാൻ തുടങ്ങും.
ഫെബ്രുവരി അവസാനത്തോടെ ട്രംപറ്റ് ആകൃതിയിലുള്ള പൂക്കളുകള്‍ വിരിഞ്ഞ് തുടങ്ങും.ഈ ഹ്രസ്വമായ പൂക്കാലം കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്നതാണ് പുതിയ പൂവ് ട്രാക്കിംഗ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് പ്രദേശത്തിനനുസരിച്ച് സ്ഥലങ്ങള്‍ ഫില്‍ട്ടർ ചെയ്യാനും പാർക്കുകള്‍ക്ക് സമീപമോ പ്രധാന റോഡുകളിലോ ഉള്ള പൂക്കളുടെ കൂട്ടങ്ങളെ മാപ്പില്‍ കാണാനും പുതിയ പൂക്കള്‍ വിരിഞ്ഞാല്‍ അറിയിപ്പുകള് ലഭിക്കാനും ഈ ആപ്പ് സഹായിക്കും.കുബ്ബണ് പാർക്ക്, ഉല്‍സൂർ തടാകം, ബെന്നിഗാനഹള്ളി തടാകം എന്നിവിടങ്ങളിലെല്ലാം പിങ്ക് പൂക്കള്‍ ധാരാളമായി കാണാം.. ജയനഗർ, ഇന്ദിരാനഗർ, കോരമംഗല തുടങ്ങിയ റെസിഡൻഷ്യല്‍ സ്ട്രീറ്റുകളും ഔട്ടർ റിംഗ് റോഡ്, സില്‍ക്ക് ബോർഡ്, കെ.ആർ. പുരം ബ്രിഡ്ജ് എന്നിവിടങ്ങളിലെ തിരക്കേറിയ പാതകളും പൂക്കളാല്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വിധാന സൗധ, മാന്യത ടെക് പാർക്ക്, യെലഹങ്ക തുടങ്ങിയ സർക്കാർ, ഓഫീസ് പരിസരങ്ങളിലും പൂക്കള്‍ ധാരാളമായി ഉണ്ട്.