ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് അതിർത്തിയിൽ എത്തിയ നിരവധി പേരെ അധികൃതർ കയ്യോടെ പിടികൂടി.
വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി വിവിധ ചെക്പോസ്റ്റിൽ പോലീസിന്റെ എണ്ണവും വർധിപ്പിച്ചു.
ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും.
കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ പരിശോധന ആരംഭിച്ചു.
പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
ഇപ്പോൾ സർട്ടിഫിക്കറ്റുകൾ എല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളൂ. വിശദമായ പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാർ 24 മണിക്കൂറും ചെക്ക് പോസ്റ്റിൽ സജ്ജമാണ്.
നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തിവിടുന്നത്.
സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
കേരളത്തിൽനിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി
- കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും