ബെംഗളൂരു : ബെംഗളൂരുവിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ വ്യാജ ബോംബ് ഭീഷണി. വെങ്കട്ടരാമൻ എന്ന പേരിലുള്ള ഇമെയിലിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സന്ദേശംവന്നത്. കാംപസിൽ ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ട് 3.30-ന് സ്ഫോടനം നടക്കുമെന്നുമായിരുന്നു സന്ദേശം. വൈകീട്ട് മൂന്നിനാണ് ഇമെയിൽ വന്ന വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്.
ഉടനെ പോലീസിൽ അറിയിക്കുകയും വിദ്യാർഥികളെ ഒഴിപ്പിക്കുകയുംചെയ്‌തു. പോലീസും ഡോഗ് സ്ക്വാഡും വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചകായി പോലീസ് അറിയിച്ചു. കബൺ പാർക്ക് പോലീസ് കേസെടുത്തു
തട്ടമിടാതെ നടക്കുന്ന ഉമ്മ; ഉമ്മയെ അമ്മ എന്ന് വിളിക്കുന്ന മകൻ; നടൻ അല്‍ സാബിത്തിനെതിരെ സൈബര്‍ ആക്രമണം
നടൻ അല്‍ സാബിത്തിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. മാതാവ് തട്ടമിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ സൈബർ ആക്രമണം നടക്കുന്നത്.കഴിഞ്ഞ ദിവസം മാതാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ചിത്രം അല്‍ സാബിത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം.വിനോദയാത്രയുടെ ഭാഗമായി കശ്മീരിലാണ് താരം നിലവില്‍ ഉള്ളത്. ഇവിടെ നിന്നും ചില്ലിംഗ് വിത്ത് മൈ ഫ്രണ്ട് ആന്റ് ഫാമിലി എന്ന കുറിപ്പോട് കൂടിയായിരുന്നു അമ്മയുടെയും കൂട്ടുകാരുടെയും ചിത്രം സാബിത്ത് പങ്കുവച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ മാതാവ് തലമറച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മതമൗലികവാദികള്‍ രംഗത്ത് വരികയായിരുന്നു.തലയില്‍ തട്ടം ഇടാതെ നടക്കുന്ന ഉമ്മ, ഉമ്മയെ അമ്മ എന്ന് വിളിക്കുന്നു, ഗേള്‍ ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങുന്നു- എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിന് പിന്തുണ നല്‍കിക്കൊണ്ട് വളരെ പരുഷമായ പരാമർശങ്ങളുമായി മറ്റുള്ളവരും രംഗത്ത് എത്തി. ഇതോടെ ഇതിന് താരം മറുപടി നല്‍കി. എന്നാല്‍ അത് സൈബർ ആക്രമണം രൂക്ഷമാക്കുകയാണ് ചെയ്തത്.അതേസമയം അല്‍ സാബിത്തിനെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തി. ഇതൊന്നും മൈൻഡ് ചെയ്യേണ്ട കാര്യം ഇല്ലെന്നാണ് താരത്തിന് ആളുകള്‍ നല്‍കുന്ന ഉപദേശം. നൊന്ത് പ്രസവിച്ച മാതാവിന് അമ്മ എന്ന് വിളിക്കുന്നത് കൊണ്ട് തെറ്റില്ലെന്നും ആളുകള്‍ പറയുന്നു.