ബെംഗളൂരു : കർണാടകത്തിൽ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളിൽ ഫീസ് വർധനയ്ക്ക് സർക്കാർ അംഗീകാരം. നിലവിലുള്ള ഫീസിന്റെ ഏഴരശതമാനം വർധിപ്പിക്കാൻ സർക്കാർ അനുമതിനൽകി.കർണാടക അൺ എയ്‌ഡഡ് പ്രൈവറ്റ് എൻജിനിയറിങ് കോളേജ് അസോസിയേഷൻ പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. എം.സി. സുധാകറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചതും കോളേജുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതുമുൾപ്പെടെ ചൂണ്ടിക്കാട്ടി ബിരുദകോഴ്സുകൾക്ക് 15 ശതമാനം ഫീസ് വർധനയാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്.ഇതംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ ഫീസ് നിരക്കിൽ ഇക്കൊല്ലം മാറ്റമുണ്ടാകില്ല.
വിവാഹ വേളയില്‍ ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം എത്തി: നടൻ ജയം രവി വീണ്ടും വിവാദത്തില്‍
നടൻ ജയം രവിയെന്ന രവി മോഹൻ തമിഴരുടെ മാത്രമല്ല മലയാളി പ്രേക്ഷകരുടെയെല്ലാം ഇഷ്ട നടനാണ്. എം കുമാരൻ സണ്‍ ഓഫ് മഹാലക്ഷ്മിയോക്കെ പ്രേക്ഷകർ അത്ര കണ്ടു ഇഷ്ടത്തോട് കൂടി തന്നെയാണ് നെഞ്ചിലേറ്റിയേത്.സിനിമയില്‍ അദ്ദേഹം വിജയിച്ച ആള്‍ ആണെങ്കിലും തന്റെ കുടുംബ ജീവിതത്തില്‍ താൻ വലിയ പരാജയം താനെ ആയിരുന്നുവെന്നും തന്റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍ തന്റെ ഭാര്യയുടെയും ഭാര്യ മാതാവിന്റെയും നിയന്ത്രണമുണ്ടായിരുന്നു എന്നും പറഞ്ഞ് നടൻ നടത്തിയ ഇന്റർവ്യൂവിനു വലിയ ജനശ്രദ്ധ തന്നെയാണ് ലഭിച്ചത്.
താരം വീണ്ടും വിവാദങ്ങളില്‍ ആവുന്നത് ഇന്നലെ നടന്ന ഒരു വിവാഹ വേളയിലാണ്. വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തില്‍ തമിഴ് നടൻ രവി മോഹനായിരുന്നു ശ്രദ്ധ കേന്ദ്രം. ‘വിവാഹ മോചനത്തിന് കാരണക്കാരി’യെന്ന് മുൻ ഭാര്യ ആരോപിച്ച ഗായിക കെനിഷ ഫ്രാൻസിസിനൊപ്പമാണ് രവി മോഹൻ വിവാഹവേദിയിലെത്തിയത്. ഇരുവരും ഏകദേശം ഒരേ സ്‌റ്റൈലിലുള്ള വസ്ത്രമണിഞ്ഞാണ് എത്തിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
രവി മോഹൻ തന്റെ മുൻ ഭാര്യ ആരതിയില്‍ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്ന് രവിയും കെനിഷയും പറഞ്ഞിരുന്നെങ്കിലും, ഇപ്പോള്‍ അവരുടെ വരവ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. രവി മോഹന്റെ വിവാഹ മോചനത്തിന് പിന്നാലെ അതിന് കാരണം എന്ന് പറയപ്പെട്ട പേരാണ് കെനിഷ ഫ്രാൻസിസിന്റെത്. എന്നാല്‍ അത്തരം വാദങ്ങളെ രവി മോഹൻ അടക്കം തള്ളിയിരുന്നു.
ആവശ്യമില്ലാതെ കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും കെനിഷയുമായി ചേർന്ന് ഹിലിംഗ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും നടൻ പറഞ്ഞിരുന്നു. വേല്‍സ് ഫിലിംസ് ഉടമയുടെ മകളുടെ വിവാഹത്തിന് രവിയും കെനിഷയും ആഘോഷ വസ്ത്രങ്ങള്‍ ധരിച്ച് തന്നെയാണ് എത്തിയത്. പരമ്ബരാഗത ഷർട്ടും ധോത്തിയും ധരിചു വന്ന രവിയും ബോർഡറില്‍ എംബ്രോയ്ഡറി ചെയ്ത സ്വർണ്ണ നിറത്തിലുള്ള സാരി ധരിച്ച കെനിഷയും കാഴ്ച്ചയില്‍ദമ്ബതികളെപ്പോലെയുണ്ട് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ വരുന്നത്.