Home Featured ബംഗളൂരുവില്‍ 71കാരനെ നടുറോഡിലൂടെ വലിച്ചിഴച്ച്‌ സ്‌കൂട്ടര്‍ യാത്ര; വീഡിയോ

ബംഗളൂരുവില്‍ 71കാരനെ നടുറോഡിലൂടെ വലിച്ചിഴച്ച്‌ സ്‌കൂട്ടര്‍ യാത്ര; വീഡിയോ

by admin

ബംഗളൂരു: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ കാര്‍ ഡ്രൈവറായ 71കാരനെ സ്‌കൂട്ടറില്‍ വലിച്ചിഴച്ചു. തര്‍ക്കത്തിനിടെ സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെയാണ് ഒരു കിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ചത്. ബംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം.

വണ്‍വേ തെറ്റിച്ചുവന്ന സ്‌കൂട്ടറും കാറും തമ്മില്‍ കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ മുന്നോട്ട് എടുത്തതോടെ കാര്‍ ഡ്രൈവര്‍ പുറകില്‍ നിന്ന് കാര്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ ഇത് കണ്ടിട്ടും വാഹനം നിര്‍ത്താതെ സ്‌കൂട്ടര്‍ യാത്രികന്‍ മുന്നോട്ടുപോവുകയായിരുന്നു. ഏകദേശം ഒരുകിലോമീറ്ററോളം ദൂരം സ്‌കൂട്ടറിന് പിറകില്‍ പിടിച്ചുതൂങ്ങിയ ആളെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.

പരിക്കേറ്റ കാര്‍ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെ കുറിച്ച്‌ കുടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.

വിമാനം നീങ്ങിത്തുടങ്ങിയപ്പോള്‍ എമര്‍ജന്‍സി ഡോര്‍ തുറന്ന് തേജസ്വി സൂര്യ

ബംഗളൂരു: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ബി.ജെ.പി എം.പി തേജസ്വിസൂര്യ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു.

ഇതോടെ വിമാനം അടിയന്തരമായി നിര്‍ത്തുകയും യാത്ര രണ്ടുമണിക്കൂര്‍ സമയം വൈകുകയും ചെയ്തു. എമര്‍ജന്‍സി വാതിലിനടുത്ത് ഇരിക്കുകയായിരുന്ന എം.പി ജീവനക്കാരെ അറിയിക്കാതെയാണ് വാതില്‍ തുറന്നത്. ഈ മാസം പത്തിന് ചെന്നൈ- തിരുച്ചിറപ്പിള്ളി ഇന്‍ഡിഗോ 6 ഇ 7339 വിമാനത്തില്‍ നടന്ന സംഭവത്തില്‍ ഡി.ജി.സ.ിഎ അന്വേഷണം പ്രഖ്യാപിച്ചു.

എമര്‍ജന്‍സി ഡോര്‍ തുറന്നത് എം.പിയാണെന്ന് ഉറപ്പിക്കാനും ഡി.ജി.സി.എയോ വിമാനത്താവള അധികൃതരോ തയാറായിട്ടില്ല. സംഭവത്തിന് സാക്ഷ്യംവഹിച്ചവരാണ് തേജസ്വി സൂര്യയാണ് ഡോര്‍ തുറന്നതെന്ന് വെളിപ്പെടുത്തിയത്. സംഭവത്തില്‍ എം.പി മാപ്പുപറഞ്ഞതായും ദൃക്‌സാക്ഷി പറഞ്ഞു. അപകടം സംഭവിക്കുമ്ബോള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്‌ പതിവ് പോലെ ജീവനക്കാര്‍ വിശദീകരണം നല്‍കവെയാണ് എം.പി വാതില്‍ തുറന്നത്. ഇതോടെ യാത്രക്കാരെ എല്ലാവരെയും വിമാനത്തില്‍ നിന്ന് ഇറക്കി. സംഭവമറിഞ്ഞ് എയര്‍ലൈന്‍ അധികൃതരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ഉടന്‍ എത്തുകയും പരിശോധന നടത്തുകയുംചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം യാത്ര തുടര്‍ന്നതെന്നും ദൃക്‌സാക്ഷി പറഞ്ഞു. എം.പിയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയാണ് യാത്ര തുടര്‍ന്നത്.
ബി.ജെ.പി എം.പി പ്രതിയായ വിഷയത്തില്‍ പ്രസ്താവനയിറക്കാന്‍ എന്‍ഡിഗോ കമ്ബനി വിസമ്മതിച്ചത് വിവാദമായിട്ടുണ്ട്. ബംഗളൂരു സൗത്ത് ലോക്‌സഭാംഗമാണ് തേജസ്വി.

You may also like

error: Content is protected !!
Join Our WhatsApp Group