Home Featured തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്: ഇലക്ഷന്‍ കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്: ഇലക്ഷന്‍ കമ്മീഷന്‍

by admin

ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഇലക്ഷന്‍ കമ്മീഷന്‍.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ഷന്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയത് . തെരെഞ്ഞെടുപ്പില്‍ പോസ്റ്റര്‍- ലഘുലേഖ വിതരണത്തിനും മുദ്രാവാക്യം വിളിക്കാനും രാഷ്ട്രീയ പ്രചാരണത്തിനും കുട്ടികളെ ഉപയോഗിക്കരുത്. കൂടാതെ രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും കുട്ടികളുടെ കൈകളില്‍ പിടിക്കുക, വാഹനത്തില്‍ കൊണ്ടുപോകുക റാലികളില്‍ അണിനിരത്തുക തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

കവിത, പാട്ടുകള്‍ ,രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം എന്നിവയുള്‍പ്പെടെ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രചാരണത്തിനും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവ പങ്കാളികളാവണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group