Home Featured ഗോവയില്‍ ‘ഗോബി മഞ്ചൂരിയന്‍’ നിരോധിച്ചു

ഗോവയില്‍ ‘ഗോബി മഞ്ചൂരിയന്‍’ നിരോധിച്ചു

by admin

ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍.ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്നങ്ങളും പറഞ്ഞാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം.സ്റ്റാളുകളിലും വിരു ന്നുകളിലുമാണ് ഗോബി മഞ്ചൂരിയന്‍ വിലക്കിയിരിക്കുന്നത്.

പാകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മ, സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകാത്തത്, ആരോഗ്യത്തിന് വളരെ ഹാനികരമായ സിന്തറ്റിക് നിറങ്ങളുടെ ഉപയോഗം മുതലായവയാണ് നിരോധനത്തിന് കാരണമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.ആദ്യമായല്ല ഒരു പ്രാദേശിക ഭരണകൂടം ഗോബി മഞ്ചൂരിയനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്. 2022ല്‍, ശ്രീ ദാമോദര്‍ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹ മേളയില്‍, ഗോബി മഞ്ചൂരിയന്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ മോര്‍മുഗാവോ മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group