തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തില്‍ നിന്ന് നാല് സെൻന്‍റീമീറ്റർ നീളമുള്ള സൂചി മൂന്നര മിനിറ്റിനുള്ളില്‍ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. വസ്ത്രം ധരിക്കുന്നതിനിടെ പെണ്‍കുട്ടി അബദ്ധത്തില്‍ സൂചി വിഴുങ്ങുകയായിരുന്നു. നൂതനമായ ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡോക്ടർമാർ സൂചി പുറത്തെടുത്തത്. ആധുനിക ആരോഗ്യ സംരക്ഷണത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെ കൃത്യത വ്യക്തമാക്കുന്നതിനായി നടപതിക്രമം വിഡിയോയായി ചിത്രീകരിച്ചു.
എന്താണ് ബ്രോങ്കോസ്കോപ്പി
രോഗനിർണയത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കുമായി ശ്വാസനാളത്തിന്‍റെ ഉള്‍ഭാഗം ദൃശ്യവല്‍ക്കരിക്കുന്ന എൻഡോസ്കോപ്പിക് സാങ്കേതികതയാണ് ബ്രോങ്കോസ്കോപ്പി. ഒരു ഉപകരണം (ബ്രോങ്കോസ്കോപ്പ്) സാധാരണയായി മൂക്കിലൂടെയോ വായിലൂടെയോ ശ്വാസനാളത്തിലേക്ക് ഇറക്കിയാണ് പരിശോധന. ചില ശ്വാസകോശ രോഗങ്ങളുടെ കണ്ടെത്തല്‍, നിരീക്ഷണം, ചികിത്സ എന്നിവയില്‍ ബ്രോങ്കോസ്കോപ്പി പ്രധാന പങ്ക് വഹിക്കുന്നു.