ബംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ശമ്ബളം നല്‍കിയില്ലെന്ന് ആരോപിച്ച് ഐഫോണ്‍ നിര്‍മാണ പ്ലാന്റ് അടിച്ചു തകര്‍ത്ത് ജീവനക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. തായ്‌വാന്‍ കമ്ബനിയായ വിസ്ട്രോണിന്റെ പ്ലാന്റാണ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തിരിക്കുന്നത് ഇപ്പോള്‍. ഏറെ നാളായി ശമ്ബളം നല്‍കുന്നില്ലെന്നും അമിതമായി ജോലി ചെയ്യിക്കുന്നതായും ജീവനക്കാര്‍ പറയുകയുണ്ടായി.
ബെംഗളൂരുവില്‍ ഇനി ബീഫ് കിട്ടില്ല; ഗോവധ നിരോധനം ബില്ല് പാസാക്കി കര്‍ണാടക സര്ക്കാര്
രാവിലെ ജോലി കഴിഞ്ഞിറങ്ങിയ രണ്ടായിരത്തോളം ജീവനക്കാര്‍ സംഘടിച്ചാണ് പ്ലാന്റിന് നേരെ കല്ലെറിഞ്ഞത്. കമ്ബനിയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും ചെയ്യുകയുണ്ടായി. അക്രമം രൂക്ഷമായതോടെ പോലീസ് സ്ഥലത്ത് എത്തി ലാത്തിച്ചാര്‍ജ് നടത്തിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായും ഇത് പ്രകാരം ജീവനക്കാര്‍ക്കെതിരെ
കേസെടുക്കുമെന്നും പൊലീസ് അറിയിക്കുകയുണ്ടായി.
കുടുംബാസൂത്രണം അടിച്ചേൽപ്പിക്കില്ല: കുട്ടികളുടെ എണ്ണം ദാമ്പത്തികൾക്ക് തീരുമാനിക്കാം.
ശമ്ബളം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മാനേജ്‌മെന്റിന് നിവേദനം നല്‍കിയിരുന്നുവെന്നാണ് ജീവനക്കാര്‍ പറഞ്ഞിരിക്കുന്നത്. നിയമപ്രകാരം ജോലി സമയം പ്രതിദിനം 8 മണിക്കൂര്‍ ആണെന്നും എന്നാല്‍ കമ്ബനി തങ്ങളെ 12 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുകയുണ്ടായി.
ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഉല്‍പ്പന്നങ്ങള്‍, ബയോടെക് ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്ന പ്ലാന്റാണ് വിസ്ട്രോണിന്റേത്. 2,900 കോടി രൂപ നിക്ഷേപിക്കുമെന്നും പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നരസപുര വ്യവസായ മേഖലയില്‍ 43 ഏക്കര്‍ വിസ്ട്രോണിനായി സര്‍ക്കാര്‍ അനുവദിക്കുകയുണ്ടായത്.
കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ മൊബൈൽ ആപ്പ്