മൈസൂരു:മൈസൂരു ദസറയുടെ ഭാഗമായുള്ള സു വർണ സിംഹാസനം ഒക്ടോബർ 1ന് അംബാവിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ പ്രതിഷ്ഠിക്കും. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സിംഹാസനം ദസറ വേള യിൽ മാത്രമാണ് പുറത്തെടുക്കുന്നത്.
സന്ദർശകർക്ക് സിംഹാസനം കാണാൻ 50 രൂപ പ്രവേശന ഫീസ് ഏർപ്പെടുത്തിട്ടുണ്ട്. ദസറ മുന്നോടിയായി കൊട്ടാരവളപ്പിൽ കൂടുതൽ പൂന്തോട്ടം ഒരുക്കാനുള്ള നടപടിയുമായി ഹോർ ട്ടികൾചർ വകുപ്പ്. 10,000 അലങ്കാര ചെടികൾ കൂടി വച്ചുപിടിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ പു രോഗമിക്കുകയാണ്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ ദസറ പുഷ്പമേള റദ്ദാ ക്കിയിരുന്നു. ഇതിന് പകരമായാണ് കൊട്ടാരവളപ്പിൽ അലങ്കാര ചെടികൾ നടുന്നത്.