ന്യൂഡെല്‍ഹി: () ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് (RBI) ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ‘ടോകണൈസേഷന്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
എല്ലാ മെര്‍ചന്റുമാരോടും (Merchants) പേയ്‌മെന്റ് ഗെയ്‌റ്റ്‌വേകളോടും (Payment Gateway) അവരുടെ കൈവശമുള്ള ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെട്ടത്. പുതിയ നിയമം പ്രകാരം പണമിടപാടുകള്‍ നടത്താന്‍ മെര്‍ചന്റുമാര്‍ എന്‍ക്രിപ്റ്റ് ചെയ്ത ടോകണുകള്‍ ഉപയോഗിക്കണം
ഈ പുതിയ നിയമം 2022 ജനുവരി ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ 2022 ജൂലൈ ഒന്ന് മുതല്‍ രാജ്യത്തുടനീളം നടപ്പിലാക്കും. നിങ്ങള്‍ ഇ-കൊമേഴ്‌സ് പോര്‍ടലില്‍ ഷോപിംഗ് നടത്തുകയാണെങ്കില്‍, കാര്‍ഡ് ടോകണൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
എന്താണ് ടോകണൈസേഷന്‍?
കാര്‍ഡിലെ ശരിയായ വിവരങ്ങള്‍ക്ക് പകരം ‘ടോകണ്‍’ എന്നറിയപ്പെടുന്ന ബദല്‍ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോകണൈസേഷന്‍ എന്ന് പറയുന്നത്. കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കംപനികള്‍ തന്നെയാണ് ഈ കോഡ് രൂപീകരിക്കേണ്ടത്. ഉദാഹരണത്തിന് വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപേ കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്ബോള്‍ ഇങ്ങനെ ജനറേറ്റ് ചെയ്യുന്ന ടോകണ്‍ നമ്ബറാണ് സൈറ്റുകള്‍ക്ക് ലഭിക്കുക. ഇതോടെ കാര്‍ഡ് വിവരങ്ങള്‍ പരസ്യപ്പെടാതിരിക്കുകയും സാമ്ബത്തിക തട്ടിപ്പുകള്‍ കുറയുകയും ചെയ്യും
പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?
കാര്‍ഡ് വിവരങ്ങള്‍ പങ്കിടുന്നത് തട്ടിപ്പിന് സാധ്യത വര്‍ധിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ്, തട്ടിപ്പ് സംഭവങ്ങള്‍ തടയാന്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കായി പ്രത്യേക കോഡുകള്‍ സൂക്ഷിക്കാന്‍ ആര്‍ബിഐ വ്യാപാരികളോട് നിര്‍ദേശിച്ചത്. അത് നിങ്ങളുടെ യഥാര്‍ഥ കാര്‍ഡ് നമ്ബറായിരിക്കില്ല. ഓരോ ഇടപാടിനും ടോകണുകള്‍ വ്യത്യസ്തമായിരിക്കും.
ടോകണൈസ് ചെയ്യുന്നതിന് എന്തെങ്കിലും ഫീസ് ഈടാക്കുമോ
കാര്‍ഡ് ടോകണൈസ് ചെയ്യുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇത് പൂര്‍ണമായും സൗജന്യമായിരിക്കും.