Home Featured ധര്‍മ്മസ്ഥല കേസ് : കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവിന് നേരെ ആക്രമണം, വാഹനം തകര്‍ത്തു, കനത്ത സുരക്ഷ

ധര്‍മ്മസ്ഥല കേസ് : കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവിന് നേരെ ആക്രമണം, വാഹനം തകര്‍ത്തു, കനത്ത സുരക്ഷ

by admin

ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠല്‍ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം തകർത്തത്.ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തില്‍ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകള്‍ തകർക്കുകയും, സീറ്റുകള്‍ കുത്തിക്കീറുകയുമായിരുന്നു. 2012 ലാണ് ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.നിലവില്‍ ധർമ്മസ്ഥലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വെസ്റ്റേണ്‍ സോണ്‍ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. അഞ്ചു ബറ്റാലിയൻ പൊലീസിനെ ധർമ്മസ്ഥലയില്‍ വിന്യസിച്ചു. ഇന്നത്തെ പരിശോധന കനത്ത സുരക്ഷയിലാണ്. ഇരു വിഭാഗവും ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ.ഇന്ന് രാവിലെയും പ്രത്യേക അന്വേഷണസംഘം യോഗം ചേരും. പ്രദേശത്ത് നാല് യൂട്യൂബർമാരെ ആക്രമിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് സുവർണ്ണ ന്യൂസ് സംഘത്തെ ആക്രമിച്ചവർക്കെതിരെയും കേസെടുത്ത്.

രണ്ടാം ഭാര്യയും ഭര്‍ത്താവും വിദേശ യാത്രയില്‍, ഇനിയെങ്കിലും സുഹാന അവിടെ നിന്ന് ഇറങ്ങൂവെന്ന് സോഷ്യല്‍ മീഡിയ

ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാന ഒടുവില്‍ പങ്കുവെച്ച വ്ലോഗ് ചർച്ചയാകുന്നു. സുഹാനയില്ലാതെ മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ചാണ് സുഹാന വ്ലോഗില്‍ സംസാരിക്കുന്നത്.എന്താണ് സുഹാന മാത്രമേയുള്ളോയെന്ന് നിങ്ങളിപ്പോള്‍ വിചാരിക്കുന്നുണ്ടാകും. ഞാനും പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. സർപ്രെെസെന്ന് പറയണോ എന്നറിയില്ല. മഷുറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ് ഗയ്സ്. എല്ലാം പെട്ടെന്നായിരുന്നു. ഞങ്ങള്‍ക്ക് പെട്ടെന്ന് ആഗ്രഹമൊക്കെ വന്നു. മഷുവിന്റെ സ്വന്തം ബ്രാൻഡില്‍ ഓണ്‍ലെെൻ സ്റ്റോർ വരികയാണ്.

അപ്പോള്‍ എല്ലാവരും നമ്മളെ സപ്പോർട്ട് ചെയ്യണം. പ്ലാൻ ചെയ്ത് ഇന്നലെ രാത്രി തന്നെ അവർ ഫ്ലെെറ്റ് കയറിയെന്നും സുഹാന പറഞ്ഞു.ഇതേക്കുറിച്ച്‌ ഷഫീന ബീവി എന്ന യൂട്യൂബറും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മഷൂറയെ നമ്മളെല്ലാവരും കുറ്റപ്പെടുത്തും. ഒരിക്കലും മഷൂറ തെറ്റുകാരിയല്ല. അവർക്ക് ജീവിക്കേണ്ടേ. അവർ വിവാഹം ചെയ്തിരിക്കുന്നത് ഭാര്യയുള്ള ഒരുത്തനെയാണെങ്കിലും അവൻ പറഞ്ഞ് കൊടുത്തിരിക്കുന്നത് ഞാൻ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് നിന്നെയാണെന്നാണ്. അതിന് തെളിവല്ലേ ഇത്. ഒന്നുകില്‍ യാത്ര പോകുമ്ബോള്‍ എല്ലാവരുമായി പോകുക.അല്ലെങ്കില്‍ പോകാതിരിക്കുക. അങ്ങനെയൊരു സോഫ്റ്റ് കോർണർ മഷൂറ കാണിക്കേണ്ട ആവശ്യമെന്താണ്.

മഷൂറയ്ക്ക് അവനെയും കൊണ്ട് പുറത്ത് പോകണമെന്ന് തോന്നി. പോയി. ഇതേ നടക്കൂ എന്ന് ഞാൻ പറഞ്ഞപ്പോള്‍ എന്നെ അടിക്കാൻ കേറി. സുഹാനയുള്‍പ്പെടെ എന്നെ പറഞ്ഞിട്ടുണ്ട്. കമന്റോളികളുടെ കമന്റൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് സുഹാന പറഞ്ഞത്.യഥാർത്ഥ കള്ളൻ ബഷീർ ആണ്. ആ രണ്ട് പെണ്ണുങ്ങളും ഇരകളാണ്. രണ്ടാമത്തവളോട് അമിത സ്നേഹവും വാത്സല്യവും കാണിക്കുന്നതിന് കാരണം അവള്‍ വന്ന ശേഷമാണ് സോഷ്യല്‍ മീഡ‍ിയ വഴിയുള്ള സമ്ബാദ്യം ഉണ്ടായതും. മൂത്തവളും ഇളയവളും തന്നേ സ്നേഹിക്കാനും നന്നാക്കാനും മത്സരിക്കുന്നു. സുഭിക്ഷമായ ജീവിതം. അതില്‍ കൂടെ വരുമാനം. നല്ല റിച്ച്‌ ലെെഫ്. നല്ല പെണ്ണുങ്ങളെ സ്നേഹം നടിച്ച്‌ പറഞ്ഞ് പറ്റിച്ച്‌ വഞ്ചിച്ച ഒരുത്താനാണ് ബഷീറെന്നും ഷഫീന ബീവി കുറ്റപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group