കൊച്ചി: എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്‌പരിവാർ അനുകൂലികൾ.
സോഷ്യൽമീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്. സിനിമയുടെ പ്രമേയത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്‌പരിവാർ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ, എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്. നിരവധി സംഘ്‌പരിവാർ അനുകൂല വ്യക്തികൾ എംപുരാൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്.
ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി രം ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.