Home Featured ബസ് ഓടിച്ച്‌ കോണ്‍ഗ്രസ് വനിതാ എംഎല്‍എ ; ഹെവി ലൈസന്‍സില്ലെന്ന പേരില്‍ വിമര്‍ശനം

ബസ് ഓടിച്ച്‌ കോണ്‍ഗ്രസ് വനിതാ എംഎല്‍എ ; ഹെവി ലൈസന്‍സില്ലെന്ന പേരില്‍ വിമര്‍ശനം

by admin

കര്‍ണാടകയില്‍ സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് പ്രചോദനമാകാന്‍ ബസ് ഓടിച്ച്‌ കോണ്‍ഗ്രസ് വനിതാ എംഎല്‍എ.

കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രൂപകലാ എം ആണ് സര്‍ക്കാര്‍ ബസ് ഓടിച്ചത്. നൂറ് മീറ്ററോളം ദൂരമാണ് എംഎല്‍എ വാഹനം ഓടിച്ചത്. ആയിരത്തോളം പേര്‍ എംഎല്‍എ വാഹനം ഓടിക്കുന്നത് കാണാന്‍ പ്രദേശത്ത് എത്തിയിരുന്നു. സംഭവത്തിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്.

നന്നായി അലങ്കരിച്ച വാഹനത്തിന് ചുറ്റും ആളുകള്‍ തടിച്ചുകൂടിയിരിക്കുന്നതായി വിഡിയോയില്‍ കാണാം. ഗിയര്‍ മാറുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ ബസ് ഡ്രൈവറും എംഎല്‍എയ്ക്ക് തൊട്ടരികില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ സംഭവത്തിന്റെ വിഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനങ്ങളാണ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നുവന്നത്. എംഎല്‍എയ്ക്ക് വാഹനം ഓടിക്കാന്‍ അറിയാമെങ്കിലും ഇവര്‍ക്ക് ഹെവി ലൈസന്‍സില്ല എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനമുണ്ട്. വാഹനം ഇടിപ്പിച്ചതായി പ്രചാരണമുണ്ടെങ്കിലും ഈ ആരോപണം കോണ്‍ഗ്രസ് തള്ളി.

You may also like

error: Content is protected !!
Join Our WhatsApp Group