കർണാടക : തുംകുരുവിൽ വാർധക്യ സഹജമായ അസുഖങ്ങൾ കാരണം മരണപ്പെട്ട വയോധികന്റെ അന്ത്യ കർമങ്ങൾ ചെയ്യാൻ ഒരു കൂട്ടം മുസ്ലിം യുവാക്കൾ രംഗത്തെത്തിയത് മനുഷ്യത്വത്തിന്റെയും മത സൗഹാര്ദത്തിന്റെയും പുതിയ മാതൃക തീർക്കുന്നു
കെ.എച്ച്.ബി. കോളനിയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന നാരായണ റാവു (60) തയ്യൽക്കാരനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച അദ്ദേഹം മരിച്ചു. ലോക്ക്ഡൗൺ കാരണം ബന്ധുക്കൾക്ക് വരാനായില്ല. COVID-19 മൂലം ഒരാൾ മരിച്ചതിനെ തുടർന്ന് കോളനി പൂർണമായും അടച്ചിട്ടുണ്ട്. അയൽവാസികളായ ദമ്പതികൾ പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു .
ഇമ്രാൻ, ടിപ്പു, ഷെരു, ഷാരൂഖ്, തൗഫിക്, മൻസൂർ, മുഹമ്മദ് ഖാലിദ് എന്നിവരുൾപ്പെടെ പത്ത് മുസ്‌ലിം യുവാക്കളും മരിച്ചയാളുടെ വീട്ടിൽ ചെന്ന് മൃതദേഹം മാറ്റുന്നതിനും അന്ത്യകർമങ്ങൾ നടത്തുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി .
മുഹമ്മദ് ഖാലിദ് പറയുന്നു , മരണമടഞ്ഞയാളുടെ ഇളയ സഹോദരനും കോളനിയിൽ താമസിക്കുന്ന രണ്ട് ആൺമക്കളും (മരുമക്കൾ) അണുബാധയുണ്ടാകുമോ എന്ന ഭയത്താൽ അവസാന ചടങ്ങുകൾ നടത്താൻ വരാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. 4 ദിവസം മുൻപ് നാരായണ റാവു കോവിഡ് നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്തത് .
- കുറ്റസമ്മതം നടത്തി ബെസ്കോം;വൈദ്യുതി ബില്ലിൽ പിഴവ് വന്നിട്ടുണ്ട്.
- ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി കുറുക്കു വഴികളിലൂടെ ബാംഗ്ലൂരിലെത്തുന്നവർ ഭീഷണി
- ലോക്ക് ഡൗണിനു ലോക്കിടാൻ ബെംഗളൂരു ,നിയന്ത്രണങ്ങൾ തുടരാനാവില്ലെന്ന് സർക്കാർ
- സൗജന്യ ക്വാറന്റൈൻ സംവിധാനമില്ല : നൽകേണ്ടത് 17,500 രൂപയോളം, പലരും തിരിച്ചുപോകുന്നു.
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/