ബെംഗളൂരു : ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ കോവിഡ് വാക്സിൻ വിതരണ പ്രവർത്തനങ്ങളിൽ ഏറ്റവും നന്നായി പ്രതികരിച്ച് കർണാടക.
ചൊവ്വാഴ്ച വെകുന്നേരത്തെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 4 ദിവസം ഏറ്റവും കൂടുതൽ പേർ വാക്സിനെടുത്തത് കർണാടകയിലാണ്.
സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച 43കാരൻ മരിച്ചു
കർണാടകയിൽ 80,686 പേർ (12.6%) വാക്സിൻ സ്വീകരിച്ചു , തെലങ്കാന(69,405), ആന്ധ്രപ്രദേശ് (58,495), ഒഡീഷ(55,138), ബംഗാൾ(42,093), ബീഹാർ (42,085) എന്നിങ്ങനെയാണ് കണക്കുകൾ.
രാജ്യത്ത് ആകമാനം 6,31,417 പേർ വാക്സിൻ സ്വീകരിച്ചു.
കഴിഞ്ഞ 45 ദിവസമായി ഞങ്ങൾ സജ്ജീകരണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് അതിൻ്റെ ഫലമാണ് കഴിഞ്ഞ 4 ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത് എന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ പ്രതികരിച്ചു.
ഇനിമുതൽ പേടിഎം വഴി നമ്മ മെട്രോ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാം