Home covid19 തണൽ സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

തണൽ സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

by admin

ബാംഗ്ലൂർ : പൊതുസമൂഹത്തിൽ മുഖ്യധാരയിലുള്ളവർ പോലും കോവിഡ് വാക്‌സിൻ ലഭിക്കാൻ പ്രയാസമനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ, നിർധനരും നിരാലംബരുമായ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക്‌ സൗജ്യന്യ കോവിഡ് കുത്തിവെപ്പിന് അവസരം ഒരുക്കി കൊണ്ടു തണൽ ബാംഗ്ലൂർ മാതൃകയായി.

തണൽ ബാംഗ്ലൂർ – ബീജിംഗ് ബൈറ്റ്സ്, കരോൾ ഫൗണ്ടേഷൻ, മേഴ്‌സി മിഷൻ എന്നി സന്നദ്ധ സംഘടനകൾക്കൊപ്പം സംയുക്തമായി വൈറ്റെഫിൽഡ് നെക്സസ് ശാന്തിനികേതൻ ഫോറം മാളിൽ നടത്തിയ ക്യാമ്പിൽ 840 പേർക്കു കോവിഷീൽഡ് വാക്‌സിൻ സൗജന്യമായി നൽകി. ഇതിൽ ഭൂരിഭാഗവും നിർധനരായിരുന്നു.നാരായണ ഹെൽത്ത് ഗ്രൂപ്പാണ് ഈ മെഗാ ക്യാമ്പിനുള്ള വാക്‌സിനും , മറ്റു മെഡിക്കൽ സഹായങ്ങളും നൽകിയത്. നെക്സസ് ഫോറം ശാന്തിനികേതൻ മാൾ അധികൃതർ വേദി സൗജന്യമായി നൽകി.

വിവിധ സന്നദ്ധ സംഘടനകളിലെ നൂറിൽ അധികം വോളന്റിയർമാരും , മാളിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി, ക്യാമ്പിൽ പങ്കെടുക്കുന്നവർ COVID പ്രോട്ടോക്കോളുകൾ പൂർണമായും പാലിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തി.വാക്സിൻ ലഭ്യതയുടെ മൂന്നിരട്ടിയിലധികംപേർ രജിസ്ട്രേഷൻ ചെയ്തിരുന്നു. ഇത്തരം ക്യാമ്പുകൾ ഇനിയും നടത്തുമെന്നും, എത്രയും പെട്ടെന്ന് നമ്മുടെ രാജ്യത്തെ കോവിഡ് സ്വതന്ത്രമാക്കുന്നതിന് ആവശ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങളുടെഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സംഘടകർ അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group