ദില്ലി: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റിലൂടെയും ആപിലൂടേയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ വ്യക്തമാക്കി.
ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഐ.ആര്.ടി.സിയുടെ പേയ്മെന്റ് ഗേറ്റ്വേയായ ഐ.ആര്.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ് അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് രണ്ട് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് പ്രതികരിച്ചു.
കൊല്ലം – ചെങ്കോട്ട പാതയില്‍ ഇന്നു മുതല്‍ 4 എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ചെന്നൈ എഗ്മൂര്‍ കൊല്ലം മെയില്‍, പാലരുവി എക്സ്പ്രസ്, മധുര എക്സ്പ്രസ്, പുനലൂര്‍ എക്സ്പ്രസ് എന്നിവയാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ പാലരുവി എക്സ്പ്രസും, പുനലൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ചെന്നൈ – എഗ്മൂര്‍ – കൊല്ലം മെയിലില്‍ യാത്രക്കാര്‍ കുറവാണെന്ന കാരണത്താല്‍ 4 ദിവസം മുന്‍പ് റദ്ദാക്കിയിരുന്നു.
- കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84%;ഇന്ന് 11647 പേർക്ക് അസുഖ ബാധ
- കർണാടകയിൽ ഇന്ന് 4517 പേർക്ക് കോവിഡ് :ടെസ്റ്റ് പോസിറ്റിവിറ്റി 2.58%
- വാക്സിനും, മരുന്നുകളും ഇനി പറന്നെത്തും; കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണുകള്‍
- രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം
- കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ നടത്താൻ തീരുമാനമായി ; പരീക്ഷ 2 ദിവസം മാത്രം