Home covid19 അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?

അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തടസ്സമില്ല -കേന്ദ്ര സര്‍ക്കാര്‍ :കർണാടക കേൾക്കുമോ ?

by admin

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

അന്തര്‍സംസ്ഥാന യാത്രകള്‍ക്കോ, സാധന സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനോ വിലക്കുകളില്ലെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ടം: ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക്

പരിശോധനയിലും കോവിഡ് കേസുകള്‍ കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലാ, ഉപജില്ലാ, നഗരം, വാര്‍ഡ് തലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താം.

വീണ്ടും തുടര്‍ച്ചയായി ബാങ്ക് അവധികള്‍ ; വരുന്ന ഒന്‍പത് ദിവസങ്ങളില്‍ ഏഴ് ദിവസവും അവധി.

എന്നാല്‍, സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാവണം ഇത്. നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group