ബംഗളൂരു: ബംഗളൂരുവിലും കര്‍ണാടകയിലെ മറ്റു ജില്ലകളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വ്യാപനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എത്തുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരുമെന്നും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ അതത് ജില്ല ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് നിര്‍ദേശം.
കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി
കോവിഡ് രണ്ടാംഘട്ട വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.