Home covid19 കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി

കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി

by admin

ബം​ഗളൂരു: കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച്‌ ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള വാക്സിന്‍ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അം​ഗീകാരം കാമേശ്വരിക്കാണെന്ന് ബം​ഗളൂരു അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

മാര്‍ച്ച്‌ 1നാണ് കൊവിഡ് വാക്സിന്‍ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിന്‍ സ്വീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കും

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി

7113801 ആരോ​ഗ്യപ്രവര്‍ത്തകരാണ് കൊവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. 3851808 ആരോ​ഗ്യ പ്രവര്‍ത്തകര്‍ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചു. രാജ്യവ്യാപകായി കൊവിഡ് വാക്സിനേഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group