Home Featured കർണാടകയിൽ കോവിഡ്, ഡെങ്കി, ചികുൻഗുനിയ പടരുന്നു

കർണാടകയിൽ കോവിഡ്, ഡെങ്കി, ചികുൻഗുനിയ പടരുന്നു

ബംഗളൂരു: കർണാടകയിൽ കോവിഡ്, ഡെങ്കി, ചികുൻഗുനിയ രോഗങ്ങൾ പടരുന്നു. മലയാളികളടക്കം ഏറെ താമസിക്കുന്ന ബംഗളൂരു നഗരത്തിലാണ് കോവിഡ് ഭീഷണി കൂടുതൽ. കഴിഞ്ഞ ദിവസം 594 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 582 പേരും ബംഗളൂരുവിലാണ്. നിലവിലുളള 3,882 ആകെ രോഗികളിൽ 3,738ഉം ബംഗളൂരു നഗരത്തിലാണ്.

കഴിഞ്ഞ ദിവസം നഗരത്തിലെ രണ്ട് സ്കൂളുകളിലെ 31 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആഴ്ചയിലെ കോവിഡ്ബാധ നിരക്ക് 2.28 ശതമാനമാണ്. ചില നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരജ് ബൊമ്മ പറഞ്ഞിട്ടുണ്ട്. കർണാടകയിൽ ഡെങ്കിപ്പനിയും കൂടുകയാണ്. ജൂൺ മാസത്തിൽ മാത്രം ഡെങ്കി സംശയിക്കുന്ന 2886 സംഭവങ്ങളുണ്ടായി.

ഇതിൽ 146 എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു. എന്നൽ ഇതുവരെ മരണം ഇല്ല. ആകെ 36,000 കേസുകളിലാണ് ഡെങ്കി സംശയിക്കുന്നത്. ഇതിൽ 1860 എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു. ബംഗളൂരു നഗരപരിധിയിൽ മാത്രം 15,502 സംശയകേസുകളിൽ 388 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി വർധിക്കുകയാണ്.ഉഡുപ്പി ജില്ലയിൽ 217, മൈസൂരുവിൽ 171, ചിത്രദുർഗയിൽ 105, കൊപ്പാളിൽ 94, ബെല്ലാരിയിൽ 89, വിജയപുരയിൽ 85, ദക്ഷിണകന്നടയിൽ 81, ശിവമൊഗ്ഗ 76, ദേവങ്കരെയിൽ 60 എന്നിങ്ങനെയാണ് നിലവിലെ ഡെങ്കി രോഗികളുടെ എണ്ണം. മറ്റ് ജില്ലകളിലും 50 എന്ന തോതിൽ രോഗികളുണ്ട്.

ചികുൻഗുനിയയും വർധിക്കുകയാണ്. 27 ജില്ലകളിൽ പതിനായിരത്തിലധികം രോഗം സംശയിക്കുന്ന കേസുകളുണ്ട്. ആറായിരം ആളുകളുടെ രക്തം പരിശോധനക്കായി എടുത്തപ്പോൾ 447 പേർക്ക് പനി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിജയപുര 96, കോലാർ 76, ബെംഗളൂരു റൂറൽ 38, തുമകുരു 36, ചിത്രദുർഗ 26, ദേവങ്കെരെ 19, ഹാസൻ 15, രാമനഗരെ 14, ബാഗൽകോട്ട് 11, ശിവമൊഗ്ഗ 10 എന്നിങ്ങനെയാണ് ചികുൻഗുനിയ രോഗികളുടെ എണ്ണം.

ഈ ജില്ലകളിലാണ് സ്ഥിതിഗതികൾ കൂടുതൽ മോശം. മറ്റ് ജില്ലകളിൽ 10 വീതം രോഗികൾ ഉണ്ട്. കാലാവസ്ഥാമാറ്റവും നേരത്തേയുള്ള മഴയും കാരണമാണ് ഡെങ്കിപ്പനിയും ചികുൻഗുനിയയും കൂടുന്നതെന്നും ശുചിത്വവും വൃത്തിയും കാത്തുസൂക്ഷിച്ചാൽ രോഗം തടയാമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അധികൃതർ പറഞ്ഞു.

കൊതുകിനെ ഓടിക്കാം, ഡങ്കിപ്പനി തടയാം ബംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുനശീകരണമടക്കമുള്ള നടപടികൾസ്വീകരിക്കാൻ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബംഗളൂരു കോർപ്പറേഷനിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ആശ വർക്കർമാരുടെ നേതൃത്വത്തിൽ വീടുകയറിയുള്ള ബോധവത്കരണ പ്രവർത്തനവും സജീവമാണ്. മഴക്കാലത്തിന് മുന്നോടിയായി കൊതുകുകളെ നശിപ്പിക്കുന്നതിന് ഡ്രൈ ഡേ ആചരിക്കാനും പദ്ധതിയുണ്ട്. കോർപ്പറേഷന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഡെങ്കിപ്പനി ചികിത്സയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ഉപേക്ഷിച്ച പാത്രങ്ങളിലും ടയറുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.കൊതുകുകടിയേൽക്കാതിരിക്കാനള്ള മുൻകരുതലും സ്വീകരിക്കണം. വീടിന് സമീപത്ത്വെള്ളം കെട്ടിക്കിടക്കുകയാണെങ്കിൽ മണ്ണെണ്ണയോ കൊതുക് ലാർവകളെ നശിപ്പിക്കുന്ന മറ്റ് രാസവസ്തുക്കളോ തളിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞവർഷത്തേക്കാൾ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 50 ശതമാനമാണ് വർധിച്ചത്. ഈ വർഷം ജൂൺ 10 വരെ 1,838 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം ജനുവരി മുതൽ ജൂൺ വരെ 916 പേർക്കായിരുന്നു രോഗം ബാധിച്ചത്. ബംഗളൂരുവിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ. കർണാടകയിൽ ആകെ രോഗികളിൽ 22 ശതമാനവും ബംഗളൂരുവിലാണ്.

ജനുവരി മുതൽ 388 പേർക്കാണ് നഗരത്തിൽഡെങ്കിപ്പനി ബാധിച്ചത്. ഉഡുപ്പി, മൈസൂരു, കൊപ്പാൾ, ചിത്രദുർഗ, വിജയപുര ജില്ലകളിലും രോഗവ്യാപനത്തോത് കൂടുതലാണ്. ഉഡുപ്പിയിൽ 217 പേർക്കും മൈസൂരുവിൽ 171 പേർക്കും ചിത്രദുർഗയിൽ 105 പേർക്കും കൊപ്പാളിൽ 94 പേർക്കും ആറുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group