ബാംഗ്ലൂർ: ലോക്ക്ഡൗണിനെത്തുടർന്നു കർണാടകയിൽ കുടുങ്ങിയ 243 മലയാളികളുമായി കോൺഗ്രസിന്റെ 8 ബസുകൾ കൂടി കേരളത്തിലേക്ക് പുറപ്പെട്ടു. സാമൂഹിക അകലം പാലിച്ച് ഓരോ ബസിലും 27 പേരാണുള്ളത്. കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചെലവ് വഹിക്കുന്നത്.
കെപിസിസിയുടെ അഭ്യർത്ഥന പ്രകാരമാണ് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. മുത്തങ്ങ, കുമളി ചെക്ക് പോസ്റ്റ് വഴി രണ്ടു വീതവും വാളയാര്‍ വഴി നാലും, കാസര്‍ഗോഡ് മഞ്ചേശ്വരം വഴി ഓരോ ബസും കേരളത്തിലെത്തും. മേയ് 12ന് ആദ്യ ബസ് കേരളത്തിൽ എത്തിയിരുന്നു .
- ദക്ഷിണേന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിൽ എത്തിക്കാമെന്ന് പഞ്ചാബ് : സമ്മതം അറിയിച്ചു കർണാടക, 3 കത്തയച്ചിട്ടും ഒന്നും മിണ്ടാതെ കേരളം.
- യു എ ഇ കെഎംസിസി ചാര്‍ട്ടര്‍ വിമാന സര്‍വീസിന് അനുമതി തേടി അപേക്ഷ നല്കി
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/