തിരുവനന്തപുരത്ത് അങ്കണവാടിയില്‍ രണ്ടര വയസ്സുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി. വെമ്ബായം ചിറമുക്കിലെ അങ്കണവാടി ടീച്ചർ ബിന്ദുവാണ് കുട്ടിയെ കമ്ബി കൊണ്ട് അടിച്ചത്.ഷൂ റാക്കിന്റെ കമ്ബിയൂരി അടിച്ചെന്നാണ് രക്ഷിതാക്കളുടെ ഗുരുതര ആരോപണം. കുട്ടിയുടെ കൈയ്യില്‍ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കണവാടിയില്‍ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. കുട്ടി നോട്ട് എഴുതാത്തതിന് ഷൂ റാക്കിന്റെ കമ്ബിയെടുത്ത് ടീച്ചർ ബന്ദു കുട്ടിയെ അടിച്ചു എന്നാണ് പരാതി.
കുട്ടിയെ താൻ മർദ്ദിച്ചിട്ടില്ലന്നും കൂടെയുണ്ടായിരുന്ന കുട്ടിയാണ് മർദ്ദിച്ചതെന്നുമാണ് ടീച്ചറായ ബിന്ദു പറയുന്നത്. ടോയ്ലറ്റില് പോയി തിരികെ വന്നപ്പോള്‍ ഷൂറാക്കിന്റെ കമ്ബി കയ്യിലിരിക്കുന്നത് കണ്ടു ചോദിച്ചപ്പോള്‍ കൂടെയുള്ള കുട്ടി മർദ്ദിച്ചതായി കുട്ടി പറഞ്ഞുവെന്നും ടീച്ചർ പറയുന്നു. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്ബതികളുടെ മകള്‍ക്കാണ് അടിയേറ്റത്. ബിന്ദുവിനെതിരെ രക്ഷകർത്താക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്കി. ഉടൻ പൊലീസിനും പരാതി നല്‍കും.സംഭവത്തെ നിയമപരമായി നേരിടുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.