രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്ക്കുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിലയില്‍ വ്യത്യാസമുണ്ടായതോടെ കൊച്ചിയില് 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. അതേ സമയം ഗാര്ഹിക സിലിണ്ടറിന്റെ വിലയില് കുറവൊന്നും വരുത്തിയിട്ടില്ല.
നേരത്തെ മെയ് ഒന്നിനും വാണിജ്യ ആവശ്യങ്ങള്ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില് 19 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്. എന്നാല്‍ ആ സമയത്തും ഗാർഹിക ഉപഭോക്താക്കള്‍ക്ക് പാചക വാതകത്തിന്റെ വിലക്കുറവൊന്നും ലഭ്യമായിരുന്നില്ല.