Home Featured ചെങ്ങന്നൂരിൽ ആളിക്കത്തി സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കം

ചെങ്ങന്നൂരിൽ ആളിക്കത്തി സ്‌കൂൾ ബസ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കം

by admin

ചെങ്ങന്നൂർ : ആലപ്പുഴ ജില്ലയിലെ ആലായിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചത് വലിയ നടുക്കമായി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ബസിലാണ് തീ പടർന്നത്. രാവിലെ 8.45ഓടെയായിരുന്നു സംഭവം.

സ്‌കൂൾ ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ തന്നെ ഡ്രൈവർ കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. പിന്നീട് നിമിഷങ്ങൾക്കകം ബസ് പൂർണമായും കത്തി നശിച്ചു. 17 കുട്ടികളാണ് സംഭവസമയത്ത് ബസിലുണ്ടായിരുന്നത്. കുട്ടികൾ പോറലുപോലുമേൽക്കാതെ രക്ഷപ്പെട്ടതിന്റെ സമാധാനത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും.മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ബസ്സാണ് കത്തിയമർന്നത്. ആലാ – കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്‌കൂളിനു സമീപത്ത് വെച്ചായിരുന്നു ബസ് കത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group