Home Featured ബെംഗളൂരു: നെലമംഗല ഹൈവേ ടോള്‍ ബൂത്തില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം’; യാത്രക്കാരനെ 50 മീറ്ററോളം കാറില്‍ വലിച്ചിഴച്ച്‌ ഡ്രൈവര്‍; വീഡിയോ

ബെംഗളൂരു: നെലമംഗല ഹൈവേ ടോള്‍ ബൂത്തില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം’; യാത്രക്കാരനെ 50 മീറ്ററോളം കാറില്‍ വലിച്ചിഴച്ച്‌ ഡ്രൈവര്‍; വീഡിയോ

by admin

ബെംഗളൂരു: നെലമംഗല ഹൈവേ ടോള്‍ ബൂത്തില്‍ കാർ യാത്രക്കാരനെ മറ്റൊരു കാർ യാത്രക്കാരൻ 50 മീറ്ററോളം വാഹനത്തില്‍ വലിച്ചിഴച്ച ഞെട്ടിക്കുന്ന സംഭവം പുറത്ത്.ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. ടോള്‍ ബൂത്തിലേക്ക് വാഹനങ്ങള്‍ എത്തിയപ്പോള്‍ ഇരുവർക്കുമിടയില്‍ തർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാർ ഡ്രൈവർ മറ്റേയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ച്‌ വലിച്ചിഴക്കുന്നതും ടോള്‍ ഗേറ്റ് തുറന്നതിന് ശേഷം അയാളെയും കൊണ്ട് മുന്നോട്ട് പോകുന്നതും കാണാം. ഏകദേശം 50 മീറ്ററോളം ഇയാളെ വലിച്ചിഴച്ചതിന് ശേഷം റോഡിലേക്ക് തള്ളിയിട്ട് കാർ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവരുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരളത്തില്‍ 10 മണിക്ക് കിട്ടും തമിഴ്നാട്ടില്‍ 12 ആകും; അതിര്‍ത്തി കടന്ന് കേരളത്തിലെത്തി മദ്യം വാങ്ങി തമിഴ്നാട്ടുകാര്‍

കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട്ലറ്റിലേക്ക് തമിഴ്നാട്ടില്‍ നിന്നും മദ്യം വാങ്ങാനായി ആള്‍ക്കാർ വ്യാപകമായി എത്തുന്നു.തമിഴ്നാട്ടില്‍ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാല്‍ കേരളത്തില്‍ 10 മണിമുതല്‍ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു. തമിഴ്നാട്ടില്‍ മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ ഔട്ട്ലറ്റില്‍ എത്തി.

കൂടുതല്‍ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു. എന്നാല്‍, ഹെഡ് ഓഫീസില്‍നിന്നുള്ള നിർദേശമുണ്ടെങ്കില്‍ മാത്രമേ വിവരങ്ങള്‍ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു. തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടില്‍ നിന്നെത്തിയവരോടു വിവരങ്ങള്‍ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു. കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

കേരള എക്സൈസ് പറയുന്നത് ഒരു കുപ്പി വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും 3 ലിറ്ററില്‍ അധികമായി ഒരാള്‍ വാങ്ങിക്കൊണ്ടുപോകുന്നതായി വിവരം ഇല്ലെന്നുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group