Home Featured സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ എന്ന പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്

സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ എന്ന പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്

സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘ഐറ്റം’ എന്ന് പരിഹസിച്ച് വിളിക്കുന്നത് ലൈംഗികാധിക്ഷേപ പരിധിയില്‍ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. പെണ്‍കുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമര്‍ശമായാണ് ഈ വാക്കിനെ കാണുന്നത്. 16കാരിയായ പെണ്‍കുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയില്‍ നിന്നുള്ള പ്രതിയെ 1.5 വര്‍ഷം തടവ് ശിക്ഷ നല്‍കിയ വിധിക്കിടയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

‘ക്യാ ഐറ്റം കിദാര്‍ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്‌തെന്നാണ് കേസ്. ഐപിസി സെക്ഷന്‍ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടത്.

ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമര്‍ശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാര്‍ സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ജെ അന്‍സാരി ചൂണ്ടിക്കാട്ടി.

നന്നാക്കാനായി കടയില്‍ ഫോണ്‍ നല്‍കി; യുവാവിന് നഷ്ടപ്പെട്ടത് രണ്ടു ലക്ഷം രൂപ

മുംബൈ: നന്നാക്കാനായി ഫോണ്‍ കടയിലേല്‍പ്പിച്ച യുവാവിന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു.സക്കിനാക്ക സ്വദേശിയായ പങ്കജ് കദത്തിനാണ് പണം നഷ്ടപ്പെട്ടത്. മൊബൈല്‍ കടയിലെ ജീവനക്കാരന്‍ ബാങ്ക് അകൗണ്ടില്‍നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഒക്ടോബര്‍ ഏഴിന് ഫോണിന്‍റെ സ്പീക്കര്‍ തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ പ്രദേശത്തെ മൊബൈല്‍ കടയില്‍ നല്‍കുകയായിരുന്നു. തകരാര്‍ പരിഹരിച്ച്‌ പിറ്റേന്ന് ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ ജീവനക്കാരന്‍ ഫോണില്‍ നിന്ന് സിം ഊരിമാറ്റരുതെന്നും നിര്‍ദേശിച്ചു.

എന്നാല്‍, പങ്കജ് ഫോണ്‍ തിരികെ വാങ്ങാന്‍ ചെന്നപ്പോള്‍ കട അടഞ്ഞു കിടക്കുകയായിരുന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 11ന് കട തുറന്നപ്പോള്‍ പുതിയ ജീവനക്കാരനായിരുന്നു കടയില്‍ ഉണ്ടായിരുന്നതെന്നും ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഒഴികഴിവ് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നും പങ്കജിന്‍റെ പരാതിയില്‍ പറയുന്നു.

ജീവനക്കാരന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പങ്കജ് സുഹൃത്തിന്‍റെ ഫോണില്‍ നിന്നും തന്‍റെ ബാങ്ക് ബാലന്‍സ് പരിശോധിച്ചു. ഇതോടെ തന്‍റെ അക്കൗണ്ടില്‍നിന്ന് 2.2 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പങ്കജ് പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group