തിരുവനന്തപുരം:ചട്ടപ്രകാരമുള്ള ഫീസും ഈടാക്കേണ്ട ബാങ്ക് ഗാരൻ്റിയും സത്യവാംഗ്ലൂലമായി വാങ്ങി ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം.പതിച്ചു നൽകിയ ഭൂമി ക്വാറിയിംഗ്പ്രവർത്തനത്തിന് വേണ്ടിക്രമവത്കരിക്കുമ്പോൾചട്ടപ്രകാരമുള്ള ഫീസ്അടച്ചുകൊള്ളാം എന്നസത്യവാംന്മൂലം ക്വാറി ഉടമകളിൽനിന്നു വാങ്ങുക.ക്വാറി ഉടമകളിൽ നിന്നു ചട്ടപ്രകാരം ഈടാക്കേണ്ട ബാങ്ക് ഗ്യാരന്റി വാങ്ങി പ്രവർത്തനാനുമതി നൽകും.ക്വാറി പ്രവർത്തനത്തിന് ആവശ്യമായ മറ്റെല്ലാ ലൈസൻസുകളും ലഭിച്ചിട്ടുണ്ടാവണം. നിയമ വകുപ്പ് അംഗീകരിക്കുന്ന സത്യവാംന്മൂലം പരിഗണിച്ചാണ് ക്വാറിയിംഗിന് അനുമതി നൽകുക.ധനവകുപ്പിന്റെ അംഗീകാരവും വേണം.
