Home Featured ബെംഗളൂരു: സംസ്ഥാനത്ത് 4,000 വൈദ്യുത ബസുകൾ ഇറക്കുന്നതിന് അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് 4,000 വൈദ്യുത ബസുകൾ ഇറക്കുന്നതിന് അനുമതി

by admin

ബെംഗളൂരു: സംസ്ഥാനത്ത് 4,000 വൈദ്യുത ബസുകൾ ഇറക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി. വായു മലിനീകരണം കുറയ്ക്കുക, ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, യാത്രക്കാർക്ക് വൃത്തിയുള്ളതും ആധുനികവുമായ ഗതാഗത മാർഗം നൽകുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) എന്നിവയ്ക്ക് വൈദ്യുത ബസുകൾ വാങ്ങാൻ ലോക ബാങ്കിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് 3,000 കോടി രൂപയുടെ വായ്പ ലഭിക്കാൻ സഹായിക്കുന്നതാണ് പദ്ധതി.

ബിഎംടിസി 2017-ലാണ് ആദ്യമായി വൈദ്യുത ബസുകൾ നിരത്തിലിറക്കിയത്. നിലവിൽ ബെംഗളൂരുവിൽ 1027 വൈദ്യുത ബസുകൾ സർവീസ് നടത്തുന്നുണ്ട്. കർണാടക ആർടിസി 350 വൈദ്യുത ബസുകളാണ് സർവീസ് നടത്തുന്നത്.

ഫേസ്ബുക്കിലെ മാര്‍ക്കറ്റ് പ്ലേസില്‍ തലയോട്ടിയും വാരിയെല്ലുകളും വില്‍പ്പനയ്‌ക്ക് വച്ചു; 56 കാരി അറസ്റ്റില്‍

ഫേസ്ബുക്ക് വഴി മനുഷ്യന്റെ അസ്ഥികള്‍ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. യുഎസിലെ ഫ്ലോറിഡ സ്വദേശിയായ 56 കാരിയാണ് പിടിയിലായത്.തലയോട്ടിയും വാരിയല്ലും അടക്കമുള്ള അസ്ഥികള്‍ മാർക്കറ്റപ്ലേസിലാണ് വില്‍പ്പനയ്‌ക്ക് വച്ചിരുന്നത്.ഫേസ്ബുക്ക് പേജ് വഴി മനുഷ്യ അസ്ഥികള്‍ വില്‍ക്കുന്നതായി ഓറഞ്ച് സിറ്റി പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അസ്ഥികളുടെ അടക്കം പേജില്‍ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് എവിടെ നിന്നാണ് തലയോട്ടിയും അസ്ഥികൂടവും ലഭിക്കുന്നതെന്ന് പൊലീസ് അന്വേഷിച്ച്‌ വരികയാണ്. വാങ്ങിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്..

എന്നാല്‍ വർഷങ്ങളായി മനുഷ്യ അസ്ഥികള്‍ വില്‍ക്കുന്നുണ്ടെന്നും ഫ്ലോറിഡയില്‍ വില്‍പ്പന നിരോധിച്ചിട്ടുണ്ടെന്നുമാണ് ഇവരുടെ വാദം.ഓറഞ്ച് സിറ്റിയിലെ നോർത്ത് വോളൂസിയ അവന്യൂവിലുള്ള ‘വിക്കഡ് വണ്ടർലാൻഡ്’ എന്ന സ്ഥാപനത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും മനുഷ്യ തലയോട്ടിയുടെ ഭാഗങ്ങള്‍, വാരിയെല്ല്, കശേരു, ഭാഗികമായ തലയോട്ടി എന്നിവ കണ്ടെടുത്തു. ചില അസ്ഥികള്‍ക്ക് 100 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി, മറ്റൊരു അസ്ഥികൂടത്തിന് 500 വർഷത്തിലധികവും പഴക്കമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group