Home Featured കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും മർദനം

കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും മർദനം

by admin

ബെംഗളൂരു: കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും മർദനം. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ബെളഗാവി ബാലെകുന്ദ്രി ഗ്രാമത്തിൽ എൻഡബ്ല്യൂകെആർടിസി ബസിലാണ് സംഭവം. ബാലെകുന്ദ്രി ഗ്രാമത്തിൽ നിന്നുള്ള കണ്ടക്ട‌ർ മഹാദേവ് ഹുക്കേരിയും ഡ്രൈവർ ഖതൽ മോമിയുമാണ് ആക്രമത്തിന് ഇരയായത്.ബസിൽ കയറിയ ചില യാത്രക്കാർ മറാത്തി ഭാഷയാണ് സംസാരിച്ചിരുന്നത്.

ഇത് മനസിലാകാത്തതിനാൽ ഇവരോട് കന്നഡ സംസാരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ ഭാഷയെ ബസ് ജീവനക്കാർ അപമാനിച്ചുവെന്ന് ആരോപിച്ച് യാത്രക്കാർ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മാരിഹാൽ പോലീസ് വെള്ളിയാഴ്ച‌ വൈകിട്ടോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കാണാൻ സുന്ദരിയാണ്, വിവാഹിതയാണോ?”; രാത്രിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് സന്ദേശം അയക്കുന്നത് അശ്ലീലമെന്ന് മുംബൈ കോടതി

അപരിചിതരായ സ്ത്രീകള്‍ക്ക് രാത്രിയില്‍ വാട്സാപ്പ് സന്ദേശം അയക്കുന്നത് അധിക്ഷേപത്തിന് തുല്യമെന്ന് മുംബൈ സെഷൻസ് കോടതി.കാണാൻ സുന്ദരിയാണ്, വിവാഹിതയാണോ തുടങ്ങിയ സന്ദേശങ്ങള്‍ സ്ത്രീകളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി വ്യക്തമാക്കി. മുനിസിപ്പല്‍ കോർപ്പറേൻ മുൻ അംഗമായ യുവതിക്ക് വാട്സാപ്പിലൂടെ അശ്ലീലച്ചുവയില്‍ സന്ദേശമയച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

രാത്രി 11 മണിക്കും 12:30-നുമിടയില്‍ അയച്ച വാട്‌സാപ്പ് മെസേജുകളില്‍ പരാതിക്കാരിയുടെ ബാഹ്യ സൗന്ദര്യത്തെ പറ്റിയും വിവാഹത്തെപ്പറ്റിയും സന്ദേശം അയച്ചയാള്‍ ആവർത്തിച്ച്‌ ചോദിച്ചതായി കോടതി കണ്ടെത്തി. 2022 ല്‍ ഇതേ കേസില്‍ കീഴ്കോടതി പ്രതിയെ കുറ്റകാരനായി കണ്ടെത്തി മൂന്ന് മാസം തടവിന് വിധിച്ചിരുന്നു. തുടർന്ന് കീഴ്ക്കോടതി നടപടിയെ ചോദ്യം ചെയ്താണ് ആരോപണവിധേയൻ സെഷൻസ് കോടതിയെ സമീപിച്ചത്.

വിവാഹിതയും അപരിചിതയുമായ സ്ത്രീയോട് ഇത്തരത്തിലുള്ള അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ‌2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാഷ്ട്രീയ പകപ്പോക്കലിൻ്റെ ഭാഗമായുള്ള പരാതിയാണെന്നായിരുന്നു പ്രതി ആരോപിച്ചത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളുടെ വാദം കോടതി തള്ളി. ഒരു സ്ത്രീയും തന്റെ അന്തസ്സിനെ പണയപ്പെടുത്തി ഒരു പ്രതിയെ തെറ്റായ കേസില്‍ കുടുക്കാൻ ശ്രമിക്കില്ലെന്നും കോടതി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group