കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. കര്‍ണാടകയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലിടുന്ന ബാലന്റെ വീഡിയോ വൈറലായതോടെ ഇപ്പോഴത്തെ റെയില്‍വേ അപകടങ്ങള്‍/ ട്രെയിന് തീവയ്ക്കുന്നത് ഒക്കെ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതാണെന്ന സംശയം ബലപ്പെടുന്നു.
ട്രാക്കിന്റെ ഒരു നീണ്ട ഭാഗത്ത് കല്ല് വെച്ച കുട്ടിയെ ആളുകള്‍ പിടികൂടി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ ആണ്‍കുട്ടിയെ വലിച്ചിഴച്ച് റെയില്‍വേ ട്രാക്കില്‍ നിന്ന് കല്ലുകള്‍ നീക്കാന്‍ പ്രേരിപ്പിക്കുന്നു. എന്തിനാണ് ട്രാക്കില്‍ കല്ലിടുന്നതെന്നും എത്ര ദിവസമായി ഇങ്ങനെ ചെയ്യുന്നെന്നും ആളുകള്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ ഇതാദ്യമായാണ് താന്‍ ഇത് ചെയ്യുന്നതെന്നും ആരും തന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞില്ലെന്നും കുട്ടി പറയുന്നുണ്ട്.
അരുണ്‍ പുദൂര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഇയാള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോടും അധികാരികളോടും ആവശ്യപ്പെടുന്നുണ്ട്.
അരിക്കൊമ്ബനെ കേരളത്തില്‍ എത്തിക്കണമെന്ന ഹര്‍ജി ‘പബ്ലിസിറ്റി’ക്കെന്ന് മദ്രാസ് ഹൈക്കോടതി
മധുര: അരിക്കൊമ്ബനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് പരിഗണിക്കും. മലയാളിയായ റബേക്ക ജോസഫ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ കെ.സുബ്രഹ്മണ്യൻ വിക്ടോറിയ ഗൗരി എന്നിവരുടെ ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് കൈമാറാൻ നിര്‍ദേശിച്ചത്.
മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്ബനെ മാറ്റുന്ന സ്ഥലം മാറ്റം വരുത്തണമെന്നാണ് റബേക്ക ഹര്‍ജിയിയില്‍ ആവശ്യപ്പെട്ടത്. അജ്ഞാത സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം ആനയ്ക്ക് പരിചിതമായ കേരളത്തിലെ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തിയിലുള്ള തമിഴ്നാട് വനങ്ങളിലേക്ക് അരിക്കൊമ്ബനെ മാറ്റണമെന്നാണ് ആവശ്യം.
എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണക്കണെന്ന റബേക്കയുടെ ആവശ്യം കോടതി തള്ളി. പബ്ലിസിറ്റി താത്പര്യ ഹര്‍ജിയാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തു.
ജസ്റ്റിസ് എൻ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ഫോറസ്റ്റ് ബെഞ്ച് പശ്ചിമഘട്ടവും മറ്റ് വനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ആ ബെഞ്ച് അരിക്കൊമ്ബൻ ഹര്‍ജി പരിഗണിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങള്‍ ഇക്കാര്യത്തില്‍ വിദഗ്ദരല്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഉത്തരവുകളില്‍ ഇടപെടാൻ കഴിയില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. ഇതിനിടെ അരിക്കൊമ്ബനെ ഇന്ന് രാവിലെ നെല്ലായി ജില്ലയിലെ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. പ്രാഥമിക ചികിത്സകള്‍ നല്‍കിയാണ് ആനയെ തുറന്ന് വിട്ടതെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.