ബെംഗളൂരു: ബസ് ടെർമിനലുകൾളിലും ഷെൽറ്ററുകളിലും ബസിന്റെ സമയവും റൂട്ടും അറിയാൻ എൽഇഡി ബോർഡുകൾ സ്ഥാപിക്കാൻ ബിഎംടിസി. 2 മാസത്തിനുള്ളിൽ 500 ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുമെന്ന് ഡയറക്ടർ എ.വി. സൂ ര്യ സെൻ പറഞ്ഞു.മജസ്റ്റിക്, ശിവാജിനഗർ, ജയ നഗർ, കെങ്കേരി, ബനശങ്കരി, കോറമംഗല, യശ്വന്ത്പുര, വിജയനഗർ, ഡൊംകൂർ, വൈറ്റ്ഫീൽഡ്,ബന്നാർ ഘട്ട, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ ഉൾപ്പെടെ നഗര വ്യാപകമായി പദ്ധതി നടപ്പിലാക്കും.
പദ്ധതി വർഷങ്ങളായി ബിഎംടിസിയുടെ പരിഗണനയിലുണ്ടെങ്കിലും ബിബിഎംപി അനുവാദം നൽകാതിരുന്നതാണ് വൈകാൻ കാരണം. എന്നാൽ ബസുകൾ തത്സമയം കണ്ടെത്താനാകുന്ന മൊബൈൽ ആപ് നിംബസ് പരിഷ്കരിച്ച് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
എത്തുന്നു ഇന്ത്യയിലെ ആദ്യത്തെ എസി ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസ്; സര്‍വീസ് നടത്തുക ഈ റൂട്ടുകളില്‍..
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എസി ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹരിതഭാരതമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ഭാഗമാണ് ബസ്.ബൃഹന്‍ മുംബൈ ഇല്ക്‌ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ( ബിഇഎസ്ടി) ഭാഗമായാകും ബസ് സര്‍വീസ് നടത്തുക. ഈ ആഴ്ച മുതല്‍ നഗരത്തില്‍ ഓടി തുടങ്ങുമെന്നാണ് വിവരം.ബസ് നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബസ് ലോകോത്തര യാത്രാനുഭവം നല്‍കുമെന്ന് ബിഇഎസ്ടി ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര പറഞ്ഞു. പ്രകൃതി സൗഹൃദമായ ബസ് മലിനീകരണം കുറയ്‌ക്കുന്നതിനും അതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറയ്‌ക്കുന്നതിനും സഹായിക്കും . ഒരേ സമയം 90 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സജ്ജീകരണമാണ് ബസില്‍ ഒരുക്കിയിരിക്കുന്നത്. സൗത്ത് മുംബൈ , ബികെസി കുര്‍ള, അന്ധേരി എന്നിവിടങ്ങളിലാണ് സര്‍വീസ് നടത്തുക.അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇലക്‌ട്രിക് ഡബിള്‍ ഡക്കര്‍ ബസില്‍ ലൈവ് ട്രാക്കിംഗ് ഉപകരണങ്ങള്‍ സിസിടിവി ക്യാമറകള്‍, സത്രീസുരക്ഷയ്‌ക്കായി പാനിക് ബട്ടണുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇതില്‍ ടാപ്-ഇന്‍,ടാപ്-ഔട്ട് സൗകര്യവുമുണ്ട്.