ബംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ഒരിക്കല്‍കൂടി ബി.ജെ.പിയും ജെ.ഡി.എസും കൈകോര്‍ത്തു. ബി.ജെ.പി പിന്തുണയോടെ ജെ.ഡി.എസിെന്റ ബസവരാജ് ഹൊരട്ടിയെ (74) ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെ.ഡി.എസിെന്റ പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ നോട്ടീസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായ ചെയര്മാന് പ്രതാപ് ചന്ദ്ര ഷെട്ടി ഫെബ്രുവരി അഞ്ചിന് രാജിവെച്ചിരുന്നു. അതേസമയം, ഗോവധ നിരോധന ബില്‍ കൗണ്‍സിലില്‍ പാസാക്കാന്‍ ബി.ജെ.പി നടത്തിയ അട്ടിമറിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് െഡപ്യുട്ടി ചെയര്മാന് തെരഞ്ഞെടുപ്പ് ഒഴിവാക്കി ചെയര്‍മാനെ പ്രഖ്യാപിച്ചത്. ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് ജനുവരി 29ന് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എം.കെ. പ്രാണേഷ് ജെ.ഡി^എസ് പിന്തുണയില്‍ വിജയിച്ചിരുന്നു.
മാര്‍ച്ച് 15, 16 തിയതികളില്‍ ബാങ്ക് പൊതുപണിമുടക്ക്
ഗോവധ നിരോധന ബില്ലിെന്റ പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ പ്രക്ഷുബ്ധമായിരുന്നു. ബില്ലിന് പിന്തുണ നല്‍കുമെന്ന് ബസവരാജ് ഹൊരട്ടി പ്രസ്താവന നടത്തിയിരുന്നെങ്കിലും പിന്നീട് തിരുത്തി. ഗോവധ നിരോധനത്തെ പിന്തുണക്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച കൗണ്‍സിലില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചക്കെടുക്കാതെ ഡെപ്യൂട്ടി െചയര്‍മാന്‍ ശബ്ദവോേട്ടാടെ പാസാക്കി. കോണ്‍ഗ്രസ്, ജെ.ഡി. എസ് അംഗങ്ങളായി 31 ഉം ബി.ജെ.പി അംഗങ്ങളായി 28ഉം പേരാണ് സഭയിലുണ്ടായിരുന്നത്. ഡിവിഷന് വോട്ട് (തലയെണ്ണല്‍) വേണമെന്ന കോണ്‍ഗ്രസ് ആവശ്യം ഡെപ്യൂട്ടി ചെയര്മാന് പരിഗണിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്‍ സഭയില്‍ കീറിയെറിഞ്ഞു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
ചെയര്മാന് തെരഞ്ഞെടുപ്പിന് ജെ.ഡി.എസിെന്റ ബസവരാജ് ഹൊരട്ടിക്കെതിരെ കോണ്‍ഗ്രസ് അംഗം നസീര്‍ അഹമ്മദ് പത്രിക നല്‍കിയിരുന്നു. ഗോവധ നിരോധന ബില്‍ ജനാധിപത്യവിരുദ്ധമായി പാസാക്കിയെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് പ്രതിഷേധം തുടര്‍ന്നതോടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി ഡെപ്യൂട്ടി ചെയര്മാന് ജെ.ഡി^എസ് സ്ഥാനാര്‍ഥിയെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.
കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ബി.െജ.പിക്ക് 31, കോണ്‍ഗ്രസ് 28, ജെ.ഡി.എസ് 13 എന്നിങ്ങനെയാണ് കക്ഷിനില. നേരത്തെ നിയമസഭയിലും നിയമനിര്‍മാണ സഭയിലും സഖ്യംചേര്‍ന്ന കോണ്‍ഗ്രസും ജെ.ഡി.എസും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ചെയര്മാന്, ഡെപ്യൂട്ടി ചെയര്മാന് സ്ഥാനങ്ങള്‍ പങ്കുവെക്കുകയായിരുന്നു. നിയമസഭയില്‍ സഖ്യം തകര്‍ന്ന് ഭരണമൊഴിഞ്ഞെങ്കിലും കഴിഞ്ഞമാസം വരെ ഉപരിസഭയില്‍ സഖ്യം തുടര്‍ന്നു. ബി.ജെ.പിക്ക് പ്രശ്നാധിഷ്ഠിത പിന്തുണയെന്നാണ് ജെ.ഡി.എസ് നേതാക്കളുടെ വിശദീകരണം.
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു