Home Featured സൊമാറ്റോയിലും സ്വിഗ്ഗിയിലും ഏറ്റവുമധികം പേര്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണി

സൊമാറ്റോയിലും സ്വിഗ്ഗിയിലും ഏറ്റവുമധികം പേര്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ബിരിയാണി

by admin

ഡല്‍ഹി: സൊമാറ്റോയുടെ ഓര്‍ഡറിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്‌ 2023ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണി. 10.9 കോടി ബിരിയാണിയുടെ ഓര്‍ഡറുകളാണ് ലഭിച്ചത്. ഡല്‍ഹിയിലെ എട്ട് കുത്തബ് മിനാറുകളില്‍ നിറയാന്‍ മാത്രം ഉണ്ടാകും അത്. സ്വിഗ്ഗിയിലും ഏറ്റവുമധികം പേര്‍ ഓര്‍ഡര്‍ ചെയ്ത വിഭവം എന്ന സ്ഥാനവും ബിരിയാണിക്ക് തന്നെയാണ്.

തുടര്‍ച്ചയായ എട്ടാം വര്‍ഷവും സ്വിഗ്ഗിയില്‍ ഏറ്റവുമധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്ത വിഭവം കൂടിയാണ് ബിരിയാണി. ഓരോ 5.5 ചിക്കന്‍ ബിരിയാണികള്‍ക്കും ഒരു വെജ് ബിരിയാണി എന്ന അനുപാതത്തിലാണ് ഓര്‍ഡര്‍ ലഭിച്ചത്. 2.49 ദശലക്ഷം ഉപയോക്താക്കള്‍ ബിരിയാണി ഓര്‍ഡറുമായി സ്വിഗ്ഗിയില്‍ അരങ്ങേറ്റം കുറിച്ചതോടെ ബിരിയാണിയോടുള്ള ഇഷ്ടം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ ഹൈദരാബാദില്‍ മാത്രം പ്രതിദിനം 21,000 ബിരിയാണികളാണ് സ്വിഗ്ഗി വിതരണം ചെയ്തത്.

സൊമാറ്റോയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട രണ്ടാമത്തെ വിഭവമായിരുന്നു പിസ്സ. 2023ല്‍ 7.45 കോടി ഓര്‍ഡറുകളോടെ ബിരിയാണിക്ക് പിന്നാലെ പിസ്സയും ലഭിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ ബെംഗളുരു സൊമാറ്റോയില്‍ ഏറ്റവും കൂടുതല്‍ പ്രഭാതഭക്ഷണ ഓര്‍ഡറുകള്‍ നല്‍കിയപ്പോള്‍ ഡല്‍ഹിയിലാണ് രാത്രി വൈകി ഓര്‍ഡറുകള്‍ നല്‍കിയത്. കമ്ബനിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓര്‍ഡര്‍ ബെംഗളൂരുവില്‍ നിന്നാണ്. ഒരു ഉപയോക്താവ് 46,273 രൂപയ്ക്ക് ഒരൊറ്റ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group