മൈസൂരു ദസറയോടനുബന്ധിച്ച് കർണാടക ജൈവോർജ വികസന ബോർഡ് നടത്തിയ പ്രദർശനം ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര ഉദ്ഘാടനംചെയ്യുന്നു……
ബെംഗളൂരു : സംസ്ഥാനത്ത് ജൈവ ഡീസൽ, സാന്ദ്രീകൃത ജൈവ വാതകം (സിബിജി) എന്നിവയുടെ വിൽപ്പനകേന്ദ്രം ആരംഭിക്കാൻ കർണാടക ജൈവോർജ വികസനബോർഡ് ഒരുങ്ങുന്നു. സംസ്ഥാനത്ത്
ജൈവ ഡീസലിന്റെ വിൽപ്പനയ്ക്കുള്ള നോഡൽ ഏജൻസിയായി ബോർഡിനെ നിയമിച്ചുവെന്ന് ചെയർമാൻ എസ്.ഇ. സുധീന്ദ്ര അറിയിച്ചു…….
അധികംവൈകാതെതന്നെ വിൽപ്പനകേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ……
മൈസൂരുവിൽ ദസറയോട് അനുബന്ധിച്ച് സംസ്ഥാനത്ത് നടപ്പാക്കുന്ന ജൈവോർജ പദ്ധതികൾ വിശദീകരിക്കുന്ന പ്രദർശനം ബോർഡ് സംഘടിപ്പിച്ചിരുന്നു…….
ഇതിന്റെ ഉദ്ഘാടന ച്ചടങ്ങിലാണ് ചെയർമാൻ പുതിയ സംരംഭങ്ങളെ കുറിച്ചും വിശദീകരിച്ചത്. കാറ്റിൽനിന്നുള്ള വൈദ്യുതി ഉത്പാദനത്തിലും സൗരോർജ ഉത്പാദനത്തിലും
സംസ്ഥാനം മികച്ചനേട്ടം കൈവരിച്ചിട്ടുണ്ട്. ഇതേപോലെ ജൈവോർജമേഖലയിലും വലിയ വളർച്ചയുണ്ടാകുമെന്നും സുധീന്ദ്ര വ്യക്തമാക്കി…….