ബെംഗളൂരു: ബയ്യപ്പനഹളളി – കെ.ആർ പുരം മെട്രോ പാതയുടെ ഭാഗമായ ബെന്നി ഗനഹളളി പാലത്തിൽ പാത സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. 2.5 കിലോമീറ്റർ ദൂരം വരുന്ന പാതയിലാണ് പാളം സ്ഥാപിക്കുന്നത്. ജൂൺ അവസാനത്തോടെ പാതയിൽ മെട്രോ പാതയിൽ മെട്രോ ട്രയിനിന്റെ പരീക്ഷണ സർവീസ് ആരംഭിക്കും.ബെംഗളൂരു-ചെന്നൈ റെയിൽ പാതയ്ക്ക് മുകളിലൂടെ ഇരുമ്പുപാലം നിർമിച്ചാണ് മെട്രോ പാലം സ്ഥാപിക്കുന്നത്.
ഈ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ പർപ്പിൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ്ഫീൽഡ് (കാടുഗോഡി) വരെ ഒറ്റ ട്രയിനിൽ യാത്ര ചെയ്യാൻ സാധിക്കും.കെ.ആർ പുരം – വൈറ്റ്ഫീൽഡ് പാത മാർച്ച് 25 ന് പ്രവർത്തനം തുടങ്ങിയിരുന്നു. നിലവിൽ ബയ്യപ്പനഹളളി, കെ.ആർ പുരം സ്റ്റേഷനുകളിൽ നിന്ന് ബി.എം.ടി.സി. ഫീഡർ സർവീസ് നടത്തിയാണ് യാത്രക്കാരെ ഇതര സ്റ്റേഷനുകളിലേക്കും എത്തിക്കുന്നത്.
മുഖ്യമന്ത്രിക്കസേരയിലേക്ക് സിദ്ധരാമയ്യയോ ശിവകുമാറോ? ഡല്‍ഹിയില്‍ നിര്‍ണായക യോഗം, പ്രഖ്യാപനം ഇന്നുണ്ടായേക്കും
കര്‍ണാടകത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍.മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയും. കോണ്‍ഗ്രസ് നിയോഗിച്ച നിരീക്ഷക സംഘം ഇന്നലെ എംഎല്‍എമാരെ കണ്ട് അഭിപ്രായം തേടിയിരുന്നു.കെ സി വേണുഗോപാലും എ ഐ സി സി നിരീക്ഷകരും ഉച്ചയോടെ ഡല്‍ഹിയിലെത്തും. തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും.
കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയെ രാത്രിയോടെ പ്രഖ്യാപിച്ചേക്കും.ശിവകുമാറും സിദ്ധരാമയ്യയും ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരു നേതാക്കളോടും കാത്തിരിക്കാനും, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം ഡല്‍ഹിയിലേക്ക് വരണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.അതേസമയം ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം.
‘മുഖ്യമന്ത്രിയാരാണെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് അന്തിമം. ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനം തിരിച്ചും നല്‍കി.- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്കസേര സമ്മാനമായി നല്‍കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാന്‍ സിദ്ധരാമയ്യ തയ്യാറാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് വര്‍ഷം താനും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന ഫോര്‍മുല സിദ്ധരാമയ്യ മുന്നോട്ടുവച്ചെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.