Home Featured ബംഗളൂരുവില്‍ അതി ശൈത്യമേറി; താപനില 10.2 ഡിഗ്രി സെല്‍ഷ്യസില്‍

ബംഗളൂരുവില്‍ അതി ശൈത്യമേറി; താപനില 10.2 ഡിഗ്രി സെല്‍ഷ്യസില്‍

by admin

ബംഗളൂരു നഗരത്തില്‍ അതിശൈത്യം ഇത്തവണ നേരത്തേയെത്തി. ശനിയാഴ്ച നഗരപരിധിയിലെ ചില ഭാഗങ്ങളില്‍ കുറഞ്ഞ താപനില 10.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) റിപ്പോർട്ട്.പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ജനുവരിയില്‍ കഠിന ശൈത്യത്തിലേക്ക് ബംഗളൂരു വഴുതിയത്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ റിപ്പോർട്ടുകള്‍ അനുസരിച്ച്‌ വരുംദിവസങ്ങളില്‍ താപനില വൻതോതില്‍ കുറയും.

കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ പലയിടങ്ങളിലും അനുഭവപ്പെട്ട ശൈത്യ തരംഗമാണ് ബംഗളൂരുവില്‍ താപനിലയില്‍ കുറവുണ്ടാക്കുന്നതെന്നാണ് പ്രവചനം. നഗരത്തില്‍ താപനില താഴ്ന്നതിനൊപ്പം പ്രഭാത മൂടല്‍മഞ്ഞ് ദൃശ്യപരതയെയും ബാധിക്കും. അതിരാവിലെ യാത്ര ചെയ്യുന്നവർക്ക് കനത്തമഞ്ഞു കാരണം മുന്നിലെ കാഴ്ചകള്‍ പോലും വ്യക്തമായെന്നു വരില്ല. മൂടല്‍മഞ്ഞ് വിമാന സർവിസുകളെയും ബാധിക്കും.

ഇന്ത്യയിലെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമില്‍; പേര് ഫ്രാങ്കി സാഡെങ്

രാജ്യത്തെ ആദ്യ ജനറേഷൻ ബീറ്റ കുഞ്ഞ് ജനിച്ചത് മിസോറമിൻ്റെ തലസ്ഥാനമായ ഐസ്വാളില്‍. ഐസ്വാളിനെ ഡുർട്ലാങിനുള്ള സൈനോഡ് ആശുപത്രിയില്‍ വച്ചാണ് ആണ്‍കുഞ്ഞ് ജനിച്ചത്.ജനുവരി ഒന്ന് അർദ്ധരാത്രി 12.03 നായിരുന്നു ജനനം. ഫ്രാങ്കി റെമ്രുവാത്ഡിക സാഡെങ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിൻ്റെ ഭാരം 3.12 കിലോ ആയിരുന്നു. റാംസിർമാവി -എസ്ഡി റെമ്രുവത്സംഗ ദമ്ബതികള്‍ക്കാണ് കുഞ്ഞ് പിറന്നത്. ഐസ്വാളിനെ ഖട്ല ഈസ്റ്റിലാണ് ഇവർ താമസിക്കുന്നത്. ദമ്ബതിമാർക്ക് ഒരു പെണ്‍കുട്ടി കൂടിയുണ്ട്. ഓള്‍ ഇന്ത്യ റേഡിയോ ന്യൂസ് ഐസ്വാള്‍ ആണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.R

2025 മുതല്‍ 20239 വരെ ജനിയ്ക്കുന്ന കുട്ടികളാണ് ജനറേഷൻ ബീറ്റ എന്നറിയപ്പെടുന്നത്. ഇതുവരെയുള്ള തലമുറകളില്‍ ഏറ്റവും പുതിയ ആളുകളാണിവർ. 1981 മുതല്‍ 1994 വരെ ജനിച്ചവര്‍ ജെന്‍ മില്ലേനിയല്‍സ് എന്നാണ് അറിയപ്പെടുന്നത്. 1995 മുതല്‍ 2010 വരെ ജനിച്ചവർ ജെൻ സി. 2011 മുതല്‍ 2024 വരെയുള്ള സമയത്ത് ജനിച്ചവർ ജെൻ ആല്‍ഫ എന്നാണ് അറിയപ്പെടുന്നത്. പുതിയ തലമുറയുടെ ‘ജനറേഷൻ ബീറ്റ’ എന്ന പേര് ഫ്യൂച്ചറിസ്റ്റ് മാർക്ക് മക്ഗ്രിൻഡില്‍ ആണ് നിർദ്ദേശിച്ചത്.

ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഏറെക്കുറെ വ്യാപകമായ ഒരു ലോകത്തേക്കാണ് പുതിയ തലമുറയിലെ ജനറേഷൻ ബീറ്റ കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നത്. വരും വർഷങ്ങളില്‍ എഐ വളരെ അഡ്വാൻസ്ഡാവും. അതുകൊണ്ട് തന്നെ എഐയ്ക്ക് തോളോടുതോള്‍ ചേർന്നാവും ബീറ്റ തലമുറയുടെ ജീവിതം. ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് സാങ്കേതികവിദ്യയും അത്തരം ഉപകരണങ്ങളുമൊക്കെ അവരുടെ ജീവിതത്തില്‍ സാധാരണയാവും. ഇതുമായി ബന്ധപ്പെട്ട ജോലി സാധ്യതകള്‍ക്കാവും മുൻഗണന. അതുകൊണ്ട് തന്നെ പഠനരീതികള്‍ അത്തരത്തില്‍ മാറും. വളരെ അഡ്വാൻസ്ഡായ സാങ്കേതികവിദ്യകള്‍ നിത്യജീവിതത്തിൻ്റെ ഭാഗമാവുമെന്നതിനാല്‍ പ്രായോഗിക തലത്തില്‍ ഈ തലമുറയുടെ മുന്നേറ്റം കുറവായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, സാങ്കേതികമായും, ശാസ്ത്രീയപരമായുമൊക്കെ ഇവർ വളരെ മികച്ചുനില്‍ക്കുമെന്നും വിലയിരുത്തലുകളുണ്ട്

കാലാവസ്ഥ വ്യതിയാനം ദിനം തോറും മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍ ബീറ്റ തലമുറയുടെ ജീവിതം ദുഷ്കരമാവും. ആഗോള ജനസംഖ്യ മാറ്റങ്ങളും നഗരവത്കരണവും തുടങ്ങിയ ആധുനിക ലോകത്തിൻ്റെ പ്രശ്നങ്ങള്‍ അവരുടെ ജീവിതത്തെ സാരമായി ബാധിക്കും. പരിസ്ഥിതി മലിനീകരണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളും ബീറ്റ തലമുറയ്ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group