കാലവർഷമാണെങ്കിലും ബെംഗളുരുവിൽ ബുദ്ധിമുട്ടിപ്പിക്കുന്ന മഴയില്ലാതെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കടന്നു പോയത്. ബെംഗലുരുവിന്‍റെ വിവധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതത്തെയോ മറ്റു കാര്യങ്ങളെയോ ബാധിക്കാത്ത വിധത്തിലാണ് പെയ്തത്. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലും മൺസൂണിന് ശക്തി കുറഞ്ഞെന്നാണ് മുൻ ദിവസങ്ങളിലെ മഴയുടെ അളവുകൾ സൂചിപ്പിക്കുന്നത്
ജൂൺ 16 ഞായറാഴ്ച ബെംഗളുരുവിൽ മേഘാവൃതമായ ആകാശവും തുടർന്ന് മഴ സാധ്യതയുമാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. ബെംഗളുരുവിലെ ഇന്നത്തെ ശരാശരി താപനില , 26.95 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഏറ്റവും കുറഞ്ഞ താപനില 21.7 ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29.76 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.വരും ദിവസങ്ങളിലും ബെംഗളുരുവിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ബെംഗളുരുവിൽ രാവിലെ തെളിഞ്ഞ ആകാശവും വൈകുന്നേരത്തോടെ മഴയ്ക്കും സാധ്യതയുണ്ട്. HAL-ലെ പരമാവധി താപനില 30.0 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 19.6 ഡിഗ്രി സെൽഷ്യസും കിയാലിലെ കൂടിയ താപനില 30.0 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസും ജികെവികെയിൽ കൂടിയ താപനില 29.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.