Home Featured പവർ സൂപ്പർ സ്റ്റാറിന്റെ അകാല വിയോഗം ; നഗരത്തിൽ കടുത്ത ജാഗ്രത നിർദ്ദേശം , ഇന്ന് മുതൽ ഒക്ടോബർ 31 വരെ നഗരത്തിൽ മദ്യ നിരോധനം

പവർ സൂപ്പർ സ്റ്റാറിന്റെ അകാല വിയോഗം ; നഗരത്തിൽ കടുത്ത ജാഗ്രത നിർദ്ദേശം , ഇന്ന് മുതൽ ഒക്ടോബർ 31 വരെ നഗരത്തിൽ മദ്യ നിരോധനം

by admin

ബെംഗളൂരു : കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാറിന്റെ അകാല വിയോഗത്തിൽ സ്തബ്ധരായിരിക്കുകയാണ് കന്നഡ ലോകം , ജീവ കാരുണ്യ മേഖലയിലും അഭിനയ രംഗത്തും ഒരു പോലെ മികവ് തെളിയിച്ച പുനീതിന്റെ മരണത്തിൽ ഞെട്ടൽ വിട്ടു മാറാതെ ആരാധക വൃന്ദം തടിച്ചു കൂടുകയാണ് .

കടുത്ത ജാഗ്രത നിർദ്ദേശമാണ് പോലീസ് പുറപ്പെടുവിപ്പിക്കുന്നതു . നഗരത്തിൽ ഇന്ന് മുതൽ ഒക്ടോബർ 31 അർദ്ധ രാത്രി വരെ മദ്യ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ബെംഗളൂരു പോലീസ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടുണ്ട് .താരം മരണമടഞ്ഞ വിക്രം ഹോസ്പിറ്റലിലും അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന സദാശിവ നഗറിലും ജന സാഗരം ഇടമുറിയാതെ ഒഴുകുകയാണ് . സമീപ പ്രദേശങ്ങളിലെ കടകളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടക്കുകയാണ് .

വൈകിട്ടോടെ അദ്ദേഹത്തിന്റെ ഭവനത്തിൽ നിന്നും ബൗധിക ശരീരം കന്തീവര സ്റ്റേഡിയത്തിലേക്ക് കൊണ്ട് പോയേക്കും . എല്ലാ മേഖലകളിലും പോലീസ് സന്നാഹങ്ങൾ ജാഗരൂകരാണ്

അച്ഛന്റെ വഴിയേ…, പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തു

മെന്‍സ്ട്രല്‍ കപ്പുകള്‍ ഏറ്റവും വില കുറവിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group