നഗരമായ ബെംഗളുരുവില്‍ രാജ്യത്തെ പല ഭാഗത്തുനിന്നുള്ളവരും ജോലിക്കായി എത്തുന്നുണ്ട്. ഹൈടെക് നഗരമായി മാറിയ ഇവിടെ ടെക്കികളാണ് ജോലി തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും.എന്നാല്‍, ഇവിടുത്തെ ജീവിതച്ചെലവ് ഉയര്‍ന്നതാണെന്നും എത്ര കിട്ടിയാലും തികയുന്നില്ലെന്നുമാണ് ടെക്കികള്‍ പറയുന്നത്.റെഡ്ഡിറ്റില്‍ തന്റെ അനുഭവം പങ്കിട്ട ഒരു ടെക്കി ഒന്നരലക്ഷം രൂപ മാസം ശമ്ബളമുണ്ടായിട്ടും ജീവിതച്ചെലവിന് ബുദ്ധിമുട്ടുകയാണെന്നാണ് പരാതി പറയുന്നത്. ബെംഗളുരുവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവാവ് ജോലി നഷ്ടപ്പെട്ടാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്റെ സമ്ബാദ്യം തീര്‍ന്നുപോകുമെന്നും വെളിപ്പെടുത്തി.
തന്റെ വരുമാനം മികച്ചതായി തോന്നുമെങ്കിലും, കുടുംബത്തെ പോറ്റുന്നതിന്റെ സാമ്ബത്തിക ബാധ്യതയും നിലവിലുള്ള വായ്പ തിരിച്ചടവുകളും കഴിഞ്ഞാല്‍ പ്രതിമാസം 30,000 മുതല്‍ 40,000 രൂപ വരെ മാത്രമേ സമ്ബാദ്യം അവശേഷിക്കുന്നുള്ളൂവെന്ന് വെളിപ്പെടുത്തി.മികച്ച ശമ്ബളത്തിലെ ജോലിയും പ്രണയവും നിലവാരമുള്ള ജീവിതവുമൊക്കെയായിരുന്നു ഇയാള്‍ സ്വപ്നം കണ്ടിരുന്നത്. സാമ്ബത്തിക സുരക്ഷയുടെ അസ്ഥിരതയാണ് അദ്ദേഹത്തിന്റെ ഭയത്തിന് പ്രധാന കാരണം. അത്യാവശ്യ ഘട്ടങ്ങളില്‍ പണം മാറ്റിവെക്കാന്‍ കഴിയാത്തതിനാല്‍, ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക വളരെ വലുതാണ്.
തൊഴില്‍രഹിതനായാല്‍, പ്രതിമാസ ചെലവുകളുടെയും ഇഎംഐകളുടെയും ഭാരംമൂലം നാല് മാസത്തിനുള്ളില്‍ സമ്ബാദ്യം തീര്‍ന്നുപോകും. കൂടാതെ, ബെംഗളൂരുവില്‍ ഒരു വാടക ഫ്ലാറ്റ് അന്വേഷിക്കുക എന്ന ചിന്ത തന്നെ അമിതമായി തോന്നുന്നതിനാല്‍, പ്രതിശ്രുത വധുവുമൊത്ത് നിലവില്‍ പേയിംഗ് ഗസ്റ്റ് ആയാണ് താമസിക്കുന്നത്. നഗരത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖല വളരെ ചെലവേറിയതും മത്സരാധിഷ്ഠിതവുമാണ്. ഇത് അദ്ദേഹത്തിന്റെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു.വ്യക്തിപരമായ സാമ്ബത്തിക ആശങ്കകള്‍ക്കപ്പുറം, കുടുംബത്തെ സഹായിക്കേണ്ട വലിയ ഉത്തരവാദിത്തവുമുണ്ട്. മാതാപിതാക്കള്‍ പൂര്‍ണ്ണമായും മകനെ ആശ്രയിക്കുന്നവരാണ്. ബെംഗളൂരുവിലെ ജീവിതച്ചെലവ് അമിതമാണെന്നാണ് ടെക്കിയുടെ നിലപാട്. പലരും മാന്യമായ ശമ്ബളം നേടുന്നുണ്ടെങ്കിലും, അടിസ്ഥാനകാര്യങ്ങള്‍ പോലും താങ്ങാന്‍ കഴിയുന്നല്ല. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, പാര്‍പ്പിടം എന്നിവയെല്ലാം വിലപിടിപ്പുള്ളവയായി മാറുകയാണ്.