Home Featured ഏഷ്യയിലെ ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള 10 നഗരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി ബംഗളൂരു

ഏഷ്യയിലെ ഏറ്റവും കൂടുതൽ ട്രാഫിക് ഉള്ള 10 നഗരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടി ബംഗളൂരു

നഗരങ്ങളില്‍ രാപാർക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഗതാഗതക്കുരുക്ക്. എത്ര കാലം കഴിഞ്ഞാലും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതാനും വയ്യ.ആഗോളവ്യാപകമായി എല്ലാനഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ 10 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ടോംടോം ട്രാഫിസ് ഇൻഡക്സ് 2023 പ്രകാരമുള്ള പട്ടികയില്‍ രണ്ട് ഇന്ത്യൻ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. എല്ലാവരും കരുതുംപോലെ മുംബൈയും ഡല്‍ഹിയുമല്ല ആ നഗരങ്ങള്‍. ബംഗളൂരു, പുനെ നഗരങ്ങളാണ് പട്ടികയിലുള്ളത്.

ട്രാഫിക് കുരുക്കേറിയ ലോക നഗരങ്ങളില്‍ ബംഗളൂരു ആറാംസ്ഥാനത്താണ്. പുനെ ഏഴാമതും. ഏഷ്യൻ നഗരങ്ങളുടെ പട്ടികയില്‍ ബംഗളൂരുവും പുനെയും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്്. നഗരമധ്യത്തില്‍ നിന്നും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഡ്രൈവർമാരുടെ ട്രിപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 55 രാജ്യങ്ങളില്‍ നിന്നുമുള്ള 387 നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്. കണക്കുകള്‍ പ്രകാരം ബംഗളൂരു നഗരത്തില്‍ പത്തു കിലോമീറ്റർ ദൂരം താണ്ടാൻ 28 മിനിട്ടും 10 സെക്കൻഡുമാണ് വേണ്ടത്. പുനെ നഗരത്തിരക്കുകളില്‍ പത്തുകിലോമീറ്റർ ദൂരം കടന്നുകിട്ടണമെങ്കില്‍ 27 മിനിട്ടും 50 സെക്കൻഡും വേണം.

പട്ടികയില്‍ ഇടംപിടിച്ച 10 നഗരങ്ങള്‍:

1. ലണ്ടൻ(യു.കെ)-ലണ്ടനില്‍ വിസ്തൃതമായ റോഡാണെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. മാത്രമല്ല, ഇടുങ്ങിയ തെരുവുകളാണ്. വലിയ ജനക്കൂട്ടം നഗരത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

2. ഡബ്ലിൻ(അയർലൻഡ്)-അയർലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതലും ഇടുങ്ങിയ റോഡുകളാണ്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ജനസംഖ്യയിലെയും വിനോദസഞ്ചാരികളുടെ എണ്ണത്തിലെയും വർധനവ് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി

3. ടൊറന്റോ(കാനഡ)-ജനസംഖ്യയും വാഹനങ്ങളുടെ എണ്ണപ്പെരുപ്പവുമാണ് ടൊറന്റോയിലെ ഗതാഗതക്കുരുക്കിന് കാരണം.

4. മിലാൻ(ഇറ്റലി)-മിലാനിലെ ഇടുങ്ങിയ തെരുവുകളില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാർക്കും മതിയായ ഇടമില്ല.നഗരത്തില്‍ പരിമിതമായ ട്രാഫിക് സോണുകള്‍ മാത്രമേ ഉള്ളൂ. അവയൊന്നും പ്രയോജനപ്പെടുത്തുന്നില്ല.

5. ലിമ(പെറു)-ദ്രുതഗതിയിലുള്ള നഗരവല്‍കരണവും ജനസംഖ്യ വളർച്ചയും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. 6. ബംഗളൂരു(ഇന്ത്യ)-നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഗതാഗതക്കുരുക്ക് വർധിപ്പിച്ചത്. വാഹനങ്ങള്‍ മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ കുടുങ്ങിക്കിടക്കുന്നു.

7. പുനെ(ഇന്ത്യ)-വർധിച്ചുവരുന്ന ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കാരണം കടുത്ത ഗതാഗതക്കുരുക്ക് അഭിമുഖീകരിക്കുന്നു.

8. ബുചാറസ്റ്റ്(റോമേനിയ)-ജനസാന്ദ്രതയേറിയ നഗരമാണ് മനില. നഗരത്തിലെ റോഡുകള്‍ പലപ്പോഴും വാഹനങ്ങളാല്‍ അടഞ്ഞുകിടക്കുന്നു, ദീർഘദൂര യാത്രക്കാർക്കാണ് ഏറെ പ്രശ്നമുണ്ടാകുന്നത്.

9. മനില(ഫിലിപ്പീൻസ്)-തിരക്കുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക്. 10. ബ്രസ്സല്‍സ്(ബെല്‍ജിയം)-നഗരത്തിന്റെ റോഡ് ശൃംഖലയും വാഹനങ്ങളുടെ എണ്ണവും കൂടിച്ചേർന്നത് കാര്യമായ കാലതാമസത്തിന് കാരണമാകുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group