Home Uncategorized ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

by admin

ബെംഗളൂരു: ബെംഗളൂരുവിൽ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ ബെംഗളുരുവിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകാൻ സാധ്യത ഉണ്ട്. ഏപ്രിൽ 29 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറഞ്ഞിരിക്കുന്നത്.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വേനൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഏപ്രിൽ 29 വരെ ബെംഗളൂരുവിൽ മഴ തുടരും. ഇത് നിലവിൽ വർധിച്ചു വരുന്ന താപനിലയിൽ നിന്നും ജങ്ങൾക്ക് ആശ്വാസം നൽകും.

എന്നാൽ മഴക്ക് ശേഷം ബെംഗളൂരു നഗരത്തിൽ വീണ്ടും വരണ്ട കാലാവസ്ഥ തന്നെയായിരിക്കും ഉണ്ടാകുന്നത്.ബെംഗളൂരുവിൽ ശനിയാഴ്ച 33.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഇത് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയർന്ന താപനിലയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഏറ്റവും കുറഞ്ഞ താപനില 23.9 ഡിഗ്രി സെൽഷ്യസ് ആണ്.ഏപ്രിൽ 27 മുതൽ 29 വരെ ബെംഗളൂരു നഗരത്തിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒന്നോ രണ്ടോ തവണ നഗരത്തിൽ മഴയോ ഇടിമിന്നലോട് കൂടിയ മഴയോ ഉണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

കുറഞ്ഞ താപനില 21-23 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും, പകൽ സമയത്ത് ഉയർന്ന താപനില 33-34 ഡിഗ്രി സെൽഷ്യസിനടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.കഴിഞ്ഞ വർഷം ഈ സമയങ്ങളിൽ ബെംഗളൂരുവിൽ ചൂട് കൂടുതലായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ വർഷം ഇതിന് സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനം നേരിടാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ പറഞ്ഞിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group