ബെംഗളൂരു: മാളിൽവെച്ച് സ്ത്രീകൾക്കെതിരെ പരസ്യമായ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിന്റെ പുറത്ത് വന്ന വീഡിയോയിൽ ഉൾപ്പെട്ട ആൾക്കെതിരെ ബെംഗളൂരു മഗാഡി പോലീസാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബെംഗളൂരുവിലെ മാളിലായിരുന്നു സംഭവം.മാളിലുണ്ടായിരുന്ന ഒട്ടേറെ സ്ത്രീകൾക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തി. ഇതിൽ ഒരു യുവതിക്കെതിരെ ഇയാൾ നടത്തുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാളിലെ ഗെയിം സോണിൽ നിന്നുള്ള ദൃശ്യമാണ് പുറത്ത് വന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ പിന്നീട് എക്സ് ഉൾപ്പെടെയുള്ള മറ്റു സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. പ്രതിക്കെതിരെ കർശനമായ നടപടി വേണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എക്സിൽ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്താണ് പലരും നടപടി ആവശ്യപ്പെട്ടത്. ഇതോടെയാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.മാളിലെ തിരക്കുള്ള സ്ഥലത്താണ് പ്രതിയെ ആദ്യം കണ്ടതെന്ന് വീഡിയോ ചിത്രീകരിക്കുകയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തയാൾ പറഞ്ഞു. സംശയം തോന്നിയാണ് ഇയാളെ പിന്തുടർന്നതും വീഡിയോ റെക്കോർഡ് ചെയ്തതും.
ഇതിന് ശേഷം മാളിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. തിരികെ വന്ന് നോക്കിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. തുടർന്ന് മാൾ മാനേജ്മെന്റിനെയും വിവരം അറിയിച്ചു. അയാളെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാൾ അധികൃതർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.മാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ ഇടിമിന്നലിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
2023 ഒക്ടോബര്‍ 31 നും, നവംബര്‍ 03, 04 തീയതികളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നവംബര്‍ 01, 02 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.