Home Featured ബെംഗളൂരു : മാലിന്യം ശേഖരിക്കുന്നതിന് മാസംതോറും യൂസർ ഫീ ; സർക്കാർ നീക്കത്തിനെതിരേ വിമർശനമുയരുന്നു

ബെംഗളൂരു : മാലിന്യം ശേഖരിക്കുന്നതിന് മാസംതോറും യൂസർ ഫീ ; സർക്കാർ നീക്കത്തിനെതിരേ വിമർശനമുയരുന്നു

by admin

ബെംഗളൂരു : നഗരത്തിൽ മാലിന്യം ശേഖരിക്കുന്നതിന് മാസംതോറും യൂസർ ഫീ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരേ വിമർശനമുയരുന്നു. ഏപ്രിൽ ഒന്നുമുതൽ റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ വലിപ്പമനുസരിച്ച് 10 രൂപ മുതൽ 400 രൂപ വരെ ഈടാക്കാനാണ് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്റ് ലിമിറ്റഡ് (ബിഎസ്ഡബ്ള്യുഎംഎൽ) ആലോചിക്കുന്നത്.എന്നാൽ, ഗതാഗതച്ചെലവും മറ്റു ചെലവുകളും കുത്തനെ ഉയരുന്നതിനിടെ മാലിന്യത്തിന് കൂടി നിരക്ക് ഈടാക്കാനുള്ള നീക്കം അധിക ചെലവാകുമെന്ന് നഗരവാസികൾ പറയുന്നു.

ഫീസ് ഈടാക്കുന്നത് മാലിന്യ സംസ്‌കരണ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ നിലവിലെ സംവിധാനങ്ങളിലെ കാര്യക്ഷമതയില്ലായ്‌മയായാണ് വിമർശകർ ഉയർത്തിക്കാട്ടുന്നത്. നഗരത്തിലെ സാധാരണക്കാർക്ക് അധിക സാമ്പത്തികഭാരം വരുത്തിവെക്കുന്ന തീരുമാനമാണിതെന്നും വിമർശകർ പറയുന്നു.

ഫീസ് ഈടാക്കുമ്പോൾ ന്യായമായ രീതിയിലായിരിക്കുമോയെന്ന ആശങ്കപലരും ഉന്നയിക്കുന്നുണ്ട്. ആറ് സ്ലാബുകളായിട്ടാണ് ഫീസ് കണക്കാക്കിയിരിക്കുന്നത്. 600 ചതുരശ്രയടിയുള്ള കെട്ടിടത്തിന് മാസം 10 രൂപയായിരിക്കും. 4000 ചതുരശ്രയടിയുള്ള കെട്ടിടത്തിന് 200 രൂപ കൊടുക്കേണ്ടിവരും. 4000 ചതുരശ്രയടിക്ക് മുകളിലാണെങ്കിൽ 400 രൂപയാകും നിരക്ക്. ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫീസ് ഘടന രൂപകല്പന ചെയ്‌തിരിക്കുന്നതെന്നും അധികൃതർ അവകാശപ്പെടുന്നു.

മാലിന്യശേഖരണ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾക്കും ഫണ്ട് ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ട്.യൂസർഫീ ഈടാക്കുന്നതുവഴി വർഷം 600 കോടിരൂപ വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്‌കരണത്തിന് അംഗീകൃത ഏജൻസി സൗകര്യം ഉപയോഗിക്കുന്നില്ലെങ്കിൽ ധാരാളം മാലിന്യം ഉത്പാദിപ്പിക്കുന്നവരിൽ നിന്ന് കിലോയ്ക്ക് 12 രൂപ ഈടാക്കാനും പദ്ധതിയിടുന്നുണ്ട്.

വീട്ടില്‍ നടന്ന പ്രസവമെന്ന പേരില്‍ കുഞ്ഞിന്റെ ജനനം രജിസ്റ്റ‍ര്‍ ചെയ്യാനെത്തി; വ്യാജരേഖകളുമായി ദമ്ബതികള്‍ അറസ്റ്റില്‍

വീട്ടില്‍ നടന്ന പ്രസവമെന്ന പേരില്‍ കുഞ്ഞിന്റെ ജനനം രജിസ്റ്റ‍ർ ചെയ്യാനെത്തിയ ദമ്ബതികള്‍ അറസ്റ്റിലായി.ഇരുവരും വ്യാജ രേഖകളാണ് സമർപ്പിച്ചതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ദമ്ബതികള്‍ കൊണ്ടുവന്നത്. എന്നാല്‍ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കള്‍ ഇവ‍ർ അല്ലെന്ന് പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.പശ്ചിമ ബംഗാളിലെ അൻഡലിലാണ് വിചിത്രമായ സംഭവം നടന്നത്. ഇവിടുത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ (ബിഡിഒ) ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കിശോർ ബാല, ഭാര്യ പർണ ബാല എന്നിവ‍ർ എത്തിയത്.

നാദിയ ജില്ലയിലെ മിലാൻ നഗർ വെസ്റ്റ് സ്വദേശികളാണ് ഇവർ. ഓഫീസിലെത്തിയ ദമ്ബതികള്‍ ബിഡിഒ ദേബാഞ്ജൻ ദത്തയെ നേരിട്ട് കണ്ടു. ഇവരുടെ കൈയില്‍ ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ടായിരുന്നു. കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമ‍ർപ്പിച്ചു.കുഞ്ഞിന്റെ ജനനം രജിസ്റ്റ‍ർ ചെയ്യുന്നതിനുള്ള വ്യാജ കോടതി അഫിഡവിറ്റ് ഉള്‍പ്പെടെ അപേക്ഷയോടൊപ്പം ദമ്ബതികള്‍ ഹാജരാക്കി. കുഞ്ഞിനെ പ്രസവിച്ചത് വീട്ടില്‍ തന്നെയാണെന്നാണ് ഇവർ ബിഡിഒയെ ബോധിപ്പിച്ചത്. രേഖകളില്‍ സംശയം തോന്നിയ ബിഡിഒ ജനനം രജിസ്റ്റർ ചെയ്യാൻ ഏഴ് മാസം വൈകിയത് എന്തു കൊണ്ടാണെന്ന് ചോദിച്ചു. ഇതിനും വ്യക്തമായ ഉത്തരം ദമ്ബതികളില്‍ നിന്ന് ലഭിച്ചില്ല. രേഖകള്‍ വ്യാജമാണെന്ന് ഏതാണ്ട് ഉറപ്പായതോടെ ബിഡിഒ പൊലീസിന് പരാതി നല്‍കി.

വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ്, ദമ്ബതികളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് ഇരുവരും സമ്മതിച്ചു. ഇതോടെ കുട്ടി ആരുടേതാണെന്ന കാര്യത്തിലായി അന്വേഷണം. ദമ്ബതികള്‍ സമർപ്പിച്ച എല്ലാ രേഖകളും വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. കുട്ടി ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടിക്കടത്ത് റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച ദുർഗാപൂർ കോടതിയില്‍ ഹാജരാക്കിയ ദമ്ബതികളെ മൂന്ന് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group