ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംസിആർഎല്‍) കീഴില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലേക്ക് ബി എം സി ആർ എല്‍ അപേക്ഷ ക്ഷണിച്ചു.ആകെ 50 ഒഴിവുകളാണുള്ളത്. അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും നീട്ടിയേക്കാം. കർണാടകക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും 50 ഒഴിവുകളിലേക്കും ഇന്ത്യയില്‍ എവിടെ നിന്നുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.
യോഗ്യത : പത്താംക്ലാസും ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്/ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോ ണിക്സ് എൻജിനീയറിങ്/ ടെലിക മ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണി ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്‌ട്രിക്കല്‍ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ്/ മെക്കാനിക്കല്‍ എൻജിനീയറിങ് എന്നിവയില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.അപേക്ഷകരുടെ പ്രായം 38 കവിയരുത്. 35000 മുതല്‍ 82660 വരെയാണ് ശമ്ബളം. എഴുത്തുപരീക്ഷയ്ക്കു പുറമേസ്കില്‍ ടെസ്റ്റും അഭിമുഖവും എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. ഇതോടൊപ്പം തന്നെ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റുമുണ്ടായിരിക്കും.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിച്ചശേഷം ഹാർഡ്‌കോപ്പി സ്പീഡ് പോസ്റ്റ്/ കൊറിയർ മുഖേന അയക്കണം. വിശദവിവരങ്ങള്‍ക്ക് WWW. bmrc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 4.ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 9. ഔദ്യോഗിക വെബ്സൈറ്റ്: www.bmrc.co.inഅതേസമയം, സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍ വന്നിട്ടുണ്ട്. അത്തരം ചില ഒഴിവുകളെ കുറിച്ച് താഴെ വിശദമായി നല്‍കുന്നു.