Home Featured ബെംഗളൂരു സ്വദേശി ഒരൊറ്റ ബില്ലില്‍ ഭക്ഷണത്തിനായി ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ: ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു സ്വദേശി ഒരൊറ്റ ബില്ലില്‍ ഭക്ഷണത്തിനായി ചെലവഴിച്ചത് അഞ്ച് ലക്ഷം രൂപ: ഞെട്ടി സോഷ്യൽ മീഡിയ

by admin

2024 അവസാനിക്കുകയാണ്. പുതിയ വര്‍ഷത്തേക്ക് കടക്കുമ്പോള്‍ പോയ വര്‍ഷം എന്തൊക്കെ കാര്യങ്ങളിലാണ് തങ്ങള്‍ മുന്നിലെന്ന് തെളിയിക്കാനായി കമ്പനികള്‍ ആ വര്‍ഷത്തെ ചില കണക്കുകള്‍ അവതരിപ്പിക്കുന്നത് ഒരു തരത്തില്‍ മാര്‍ക്കറ്റിംഗ് തന്ത്രത്തിന്‍റെ കൂടി ഭാഗമാണ്. ഇത്തരത്തില്‍ രസകരമായ ചില കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്ന ഒരിടമാണ് ഭക്ഷണ വിതരണ മേഖല. 2024 -ല്‍ തങ്ങളുടെ ആപ്പ് വഴി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിയത് ബിരിയാണെന്ന് വർഷാവസാന റിപ്പോർട്ട് പുറത്ത് വിട്ട സൊമാറ്റോ വ്യക്തമാക്കി. 2024 ൽ സൊമാറ്റോ 9 കോടിയിലധികം ബിരിയാണി ഓർഡറുകളാണ് വിതരണം ചെയ്തതെന്ന് അവകാശപ്പെട്ടു. അതായത് ഓരോ സെക്കൻഡിലും ശരാശരി മൂന്ന് ബിരിയാണികൾ വച്ച് ഓർഡർ ചെയ്യുന്നെന്നും സോമാറ്റോ വെളിപ്പെടുത്തി.

ഒപ്പം ‘ഡൈനിംഗ് ഔട്ട്’ വിഭാഗത്തില്‍ നിന്ന് മറ്റൊരു കണക്ക് കൂടി സൊമാറ്റോ പുറത്ത് വിട്ടു. ബെംഗളൂരു സ്വദേശിയായ ഒരു യുവാവ് ഒരൊറ്റ റെസ്റ്റോറന്‍റ് സന്ദർശനത്തിനിടെ ഞെട്ടിക്കുന്ന തുകയ്ക്കുള്ള ഭക്ഷണ ബില്ല് അടച്ചെന്നാണ് സൊമാറ്റോ അവകാശപ്പെട്ടത്. പേര് വെളിപ്പെടുത്താത്ത ഭക്ഷണപ്രേമി ഒരൊറ്റ ബില്ലിനായി 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെന്നാണ് സൊമാറ്റോയുടെ വെളിപ്പെടുത്തല്‍. കൃത്യമായി പറഞ്ഞാല്‍ ഒരു ബില്ലിന് വേണ്ടി അദ്ദേഹം ചെലവഴിച്ചത് 5,13,733 രൂപ! 2024 ജനുവരി ഒന്നിനും ഡിസംബർ ആറിനും ഇടയിൽ ഇന്ത്യക്കാർ സൊമാറ്റോ വഴി ഒരു കോടിയിലധികം ഓർഡറുകളാണ് റിസര്‍വ് ചെയ്തത്. 1,25,55,417 എണ്ണം ഓർഡറുകൾ. അതില്‍ തന്നെ ഏറ്റവും തിരക്കേറിയ ദിവസം ഫാദേഴ്സ് ഡേയാണെന്നും സൊമാറ്റോ അവകാശപ്പെട്ടു. 84,866 പേരാണ് ഫാദേഴ്സ് ഡേ ദിവസം തങ്ങളുടെ അച്ഛന്മാരെയും കൂട്ടി സൊമാറ്റോ വഴി ടേബിള്‍ ബുക്ക് ചെയ്തത്

അതേസമയം ഏറ്റവും കൂടുതല്‍ ഓർഡറുകള്‍ ലഭിച്ചത് ദില്ലി നഗരത്തില്‍ നിന്നാണെന്നും സൊമാറ്റോ വഴി ഡൈനിംഗ് ഔട്ട് ബില്ലുകളിൽ നിന്ന് ദില്ലിക്കാർ ലാഭിച്ചത് 195 കോടി രൂപയാണെന്നും സൊമാറ്റോ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ബെംഗളുരുവും മുംബൈയും ഏറെക്കുറെ ഒന്നാമതെത്തിയെങ്കിലും ദില്ലി തന്നെയായിരുന്നു ഒന്നാം സ്ഥാലത്ത്. തുടർച്ചയായ ഒമ്പതാം വര്‍ഷവും ബിരിയാണി തന്നെയാണ് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. 9,13,99,110 പ്ലേറ്റ് ബിരിയാണിയാണ് സൊമാറ്റോ 2024 ല്‍ വീടുകളില്‍ എത്തിച്ചത്. രണ്ടാം സ്ഥാനം പിസ കരസ്ഥമാക്കി. 5 കോടിയില്‍ അധികം പിസയാണ് ( 5,84,46,908 പിസ) 2024 -ല്‍ സൊമാറ്റോ വിതരണം ചെയ്തത്. അതേസമയം ചായയാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓർഡർ ചെയ്ത പാനീയം. 77,76,725 ചായ ഓർഡറുകൾ സ്വീകരിച്ചപ്പോള്‍ 74,32,856 കോഫി ഓർഡറുകൾ മാത്രമാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group