ബിജെപി എംഎല്‍എയ്ക്കെതിരെ മുട്ട ആക്രമണത്തില്‍ കർണാടക പൊലീസ് കേസെടുത്തു. തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് ആരോപിച്ച് എംഎല്‍എ എൻ മുനിരത്ന നായിഡു പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് നീക്കം.കഴിഞ്ഞ ദിവസം ലക്ഷ്മിദേവിനഗറില്‍വെച്ചാണ് മുനിരത്നത്തിന് നെരെ ചിലര്‍ മുട്ട എറിഞ്ഞത്. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
തനിക്കെതിരെ നടന്നത് വധശ്രമമാണെന്നും തനിക്കെതിരെ എറിഞ്ഞ മുട്ടയ്ക്കുള്ളില്‍ ആസിഡ് അടക്കം ചേര്‍ത്തിട്ടുണ്ടെന്നുമാണ് മുനിരത്നം അരോപിച്ചത്. ആക്രമണത്തിന് പിന്നില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണെന്നും അദ്ദേഹം അരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതോടെ സംഭവത്തില്‍ മൂന്ന് പേരെ ബുധനാഴ്ച്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബലാത്സംഗം, ഹണി ട്രാപ് കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കിടന്ന മുനിരത്നം അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
ടാക്‌സിയോടിക്കുന്നതിനിടെ കുക്കിംഗ് വീഡിയോ കാണുന്ന ഡ്രൈവര്‍: വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ്
ഓരോ ദിവസം കഴിയുന്തോറും വാഹനാപകടങ്ങളുടെ തോത് വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധമായിട്ടുള്ള ഡ്രൈവിംഗ് തന്നെയാണ്.അശ്രദ്ധമായി വാഹനമോടിച്ചാല്‍ അവരവര്‍ മാത്രമല്ല മറ്റുള്ളവരും അപകടത്തില്‍ പെടും. എങ്കിലും തീര്‍ത്തും അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിക്കുന്ന അനേകം ആളുകളെ നമുക്ക് റോഡുകളില്‍ കാണാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഒരു ടാക്‌സി ഡ്രൈവറുടെ തികച്ചും അപകടകരമായ പ്രവൃത്തിയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
നമുക്കറിയാം, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, അത് പലയിടത്തും നിരോധിച്ചിട്ടുള്ളതുമാണ്. എന്നാല്‍, പലരും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കാറുണ്ട്. അതിനേക്കാള്‍ കടന്ന് മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ട് വാഹനം ഓടിക്കുന്നവരും ഉണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.@ROHANKHULE എന്ന യൂസറാണ് വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണ്. ഡ്രൈവര്‍ തന്റെ മുന്നില്‍ മൊബൈല്‍ വച്ചശേഷം അതില്‍ വീഡിയോ കണ്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്.
പാചകവീഡിയോ ആണ് ഇയാള്‍ കാണുന്നത്. ഓല വഴി ബുക്ക് ചെയ്തതാണ് ടാക്‌സി. ഓലയെ പരാമര്‍ശിച്ചുകൊണ്ടാണ് എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടയില്‍ എങ്ങനെ ഓംലറ്റുണ്ടാക്കാമെന്ന് പഠിച്ചുകൊണ്ട് ഞങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ് എന്നാണ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയിട്ടുണ്ട്.
അതുപോലെ മുംബൈ ട്രാഫിക് പോലീസും ഓലയും യുവാവിന്റെ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് നല്‍കിയതായി യുവാവ് പറയുന്നുമുണ്ട്.