കര്‍ണാടക : കോണ്‍ഗ്രസിന്റെ ‘പേസിഎം പോസ്റ്ററുകള്‍’ക്കായി തന്റെ ഫോട്ടോ ഉപയോഗിച്ചതായി ബംഗളൂരു നടന്‍ അഖില്‍ അയ്യര്‍ . തന്റെ സമ്മതമില്ലാതെയാണ് തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതെന്ന് നടന്‍ വ്യക്തമാക്കി.
ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രമുള്ള ‘പേസിഎം പോസ്റ്ററുകള്‍’ ബംഗളൂരുവിലുടനീളം പതിച്ചിട്ടുണ്ട്. നിലവിലെ ബിജെപി ഭരണത്തിന് കീഴില്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് എങ്ങനെയാണ് മാനദണ്ഡമായി മാറിയതെന്ന് എടുത്തുകാണിക്കുന്നതിനാണ് പേ സി എം പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നടന്‍ അഖില്‍ അയ്യര്‍ തന്റെ ചിത്രം ‘നിയമവിരുദ്ധമായി’ ഉപയോഗിക്കുന്നുവെന്ന് ട്വിറ്ററില്‍ പറഞ്ഞു , ‘എന്റെ മുഖം നിയമവിരുദ്ധമായും എന്റെ സമ്മതമില്ലാതെയും പേ സി എം എന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി എടുത്തിരിക്കുന്നത് . എന്റെ ചിത്രം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഇതിനെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കും.’അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സിദ്ധരാമയ്യയെയും അദ്ദേഹം പോസ്റ്റില്‍ ടാഗ് ചെയ്യുകയും വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
യൂട്യൂബ് അവതാരകയെ അപമാനിച്ചു; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനൽ അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
‘ചട്ടമ്പി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതി. അഭിമുഖത്തിനിടെ യാതൊരു പ്രകോപനമില്ലാതെ തന്നോടും ക്യാമറ ക്രൂവിനോടും മോശമായി സംസാരിച്ചുവെന്നും മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു.
പരാതിക്കാരിയുടെ മൊഴി നേരത്തെ തന്നെ പൊലീസ് എടുത്തിരുന്നു. വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുമെന്നും പെലീസ് വ്യക്തമാക്കി.
അതേസമയം, ഇന്നാണ് ചട്ടമ്പി സിനിയുടെ റിലീസ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടക്കുത് വൈകിട്ട് ആറ് മണിക്കാണ്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു.