Home Featured ബംഗളുരുവിൽ പെരുന്നാൾ ആഘോഷം : മാർഗ നിർദേശങ്ങളുമായി ജുമാ മസ്ജിദ്

ബംഗളുരുവിൽ പെരുന്നാൾ ആഘോഷം : മാർഗ നിർദേശങ്ങളുമായി ജുമാ മസ്ജിദ്

by admin

ലോക്കഡൗൺ നില നിൽക്കുന്നതിനാൽ ബംഗളുരുവിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിധി വേണമെന്നും ,ആഘോഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കി കൊണ്ടുള്ള മാർഗ നിർദേശം മത പണ്ഡിതർ പുറത്തിറക്കി

പള്ളിയിൽ നിസ്കാരങ്ങൾ ഉണ്ടാവില്ല ,പെരുന്നാൾ ദിവസങ്ങളിൽ പരസപരം ആശ്ലേഷിക്കുന്ന പതിവുണ്ട് എന്നാൽ സാമൂഹിക അകലം പാലിക്കേണ്ടുന്നതിനാൽ ആലിംഗനം, ഹാൻ‌ഡ്‌ഷേക്ക് എന്നിവ തീർച്ചയായും ഒഴിവാക്കണമെന്നും ബാംഗ്ലൂർ ജുമാ മസ്ജിദ് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ പറയുന്നു .

പൊതുയോഗങ്ങങ്ങൾ ഉണ്ടായിരിക്കുന്നതല്ല ,മാത്രമല്ല ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതും ഒഴിവാക്കേണ്ടി വരും . മുതിർന്ന മത പണ്ഡിതന്മാർ 6 കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി . ഇത് സംബന്ധിച്ച് സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിക്കുക കൂടി ചെയ്യാത്ത സാഹചര്യത്തിൽ ഈ മാർഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ബംഗളുരുവിലെ പെരുന്നാളാഘോഷം

മുൻ കേന്ദ്രമന്ത്രി ഇബ്രാഹിമിനെപ്പോലുള്ള ഏതാനും രാഷ്ട്രീയക്കാർ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തെഴുതി ദിവസങ്ങൾക്ക് ശേഷമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

എന്നാൽ രാഷ്ട്രീയ ഇടപെടലുകൾക്ക് കാത്തു നില്കാതെ തികച്ചും വീടുകളിൽ ഒതുങ്ങിയുള്ള പെരുന്നാളാഘോഷത്തിനു ആഹ്വാനം ചെയ്യുകയാണ് ബംഗളുരുവിലെ ഇസ്ലാമിക നേതാക്കൾ .

“നിലവിലെ അപകടകരമായ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുചേരൽ സംഘടിപ്പിക്കുക എന്നുള്ളത് അസാധ്യമാണ് ,അതുകൊണ്ട് ഈദ്ഗാഹ് മൈതാനത്ത് ഈദ് നിസ്കാരം സംഘടിപ്പിക്കില്ല.ആശംസകൾക്കിടെ ആലിംഗനം ചെയ്യരുതെന്ന് ഞങ്ങൾ എല്ലാ മുസ്‌ലിം സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു. പകരം നിങ്ങൾ വീട്ടിൽ തുടരുക .നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുക ” കർണാടകത്തിലെ മുഴുവൻ മുസ്ലിം പള്ളികളുടെയും അധ്യക്ഷത വഹിക്കുന്ന ബെംഗളൂരുവിലെ ജമാ മസ്ജിദിലെ ഇമാം മക്സൂദ് ഇമ്രാൻ പറഞ്ഞു

ബുധനാഴ്ചത്തെ മീറ്റിംഗിൽ ഇനിപ്പറയുന്ന ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്:

  • ലളിതമായി ആഘോഷിക്കുക, അനാവശ്യമായി ചെലവഴിക്കരുത് – പകരം പാവങ്ങളെ സഹായിക്കാൻ പണം ഉപയോഗിക്കുക
  • ആശംസകൾ കൈമാറുമ്പോൾ ആലിംഗനം ചെയ്യരുത്, ഹാൻ‌ഡ്‌ഷേക്കില്ല
  • പൊതുസമ്മേളനങ്ങളൊന്നുമില്ല – വീട്ടിൽ, അല്ലെങ്കിൽ മസ്ജിദുകളിൽ പ്രാർത്ഥിക്കുമ്പോൾ അഞ്ചിൽ കൂടുതൽ ആളുകൾ പ്രാർത്ഥന നടത്താൻ ഒത്തു കൂടാൻ പാടില്ല .
  • ഈദിന് മുമ്പ് കുറഞ്ഞത് 70 രൂപയെങ്കിലും ദരിദ്രർക്ക് ദാനമായി നൽകുക
  • പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന സമയമായതിനാൽ ഈദിൽ കഴിയുന്നിടത്തോളം പ്രാർത്ഥിക്കുക.
  • ഈദിന് ശേഷം, മതപരമായ എല്ലാ ആരാധനാലയങ്ങളും തുറക്കുന്നത് പരിഗണിക്കാൻ സമൂഹം സർക്കാരിനോട് അപേക്ഷിക്കും.

ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരുടെ അപേക്ഷ അവഗണിക്കാൻ സമുദായ നേതാക്കൾ തീരുമാനിച്ചതിന് ശേഷമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന ചോദ്യത്തിന്, പ്രത്യേകിച്ചും ആർക്കെതിരെയും തങ്ങൾക്ക് ഒരു വിധ്വേഷവും ഇല്ലെന്ന് ഇമാം പറഞ്ഞു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group